ന്യൂദെൽഹി:കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നു. കാനഡയിൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് ഊർജ്ജസ്വലനായ യുവ നേതാവായി രംഗത്തെത്തിയ ട്രൂഡോയുടെ രാഷ്‌ട്രീയ മേഖലയിലെ അത്യന്തം ദയനീയമായ പര്യവസാനമാണിത്. ട്രൂഡോയുടെ ഭരണകാലത്ത് കുടിയേറ്റം, പണപ്പെരുപ്പം, തൊഴിൽ, പാർപ്പിടം തുടങ്ങിയ നിരവധി വിഷയങ്ങളിൽ രാജ്യം പിറകോട്ട് പോയതായി കാനഡയിലെ ജനങ്ങൾ വിശ്വസിക്കുന്നു. തന്റെ ലിബറൽ പാർട്ടി ഓഫ് കാനഡ പുതിയ നേതാവിനെ തിരഞ്ഞെടുത്ത ശേഷം കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് ട്രൂഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ലിബറൽ പാർട്ടിയുടെ നേതാവായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഏതാനും മാസത്തേക്ക് പാർലമെന്റ് അംഗമായും തുടരും. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനത്തിന് ശേഷം എംപി സ്ഥാനത്തു നിന്നും അദ്ദേഹം ഒഴിവാകും. ട്രൂഡോയ്‌ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്കും കാനഡയിൽ ജനപ്രീതി വലിയതോതിൽ ഇടിയുകയായിരുന്നു. അമേരിക്കയുമായും ഇന്ത്യയുമായും കാനഡയ്യുള്ള ബന്ധം ഏറെ വഷളായിരുന്നു. 2025 ഒക്ടോബറിൽ നടക്കാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പിൽ പാർട്ടിയെക്കാൾ പിയറിപൊയ്ലിവെറും നയിക്കുന്ന കൺസർവേറ്റീവ് പാർട്ടി വലിയ ലീഡ് നേടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നത്.
“എന്റെ സ്വന്തം തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ലെന്ന് ട്രൂഡോയെ ഉദ്ധരിച്ച് കാനഡയിലെ ഗ്ലോബൽ ന്യൂസ് വ്യക്തമാക്കി. രാഷ്‌ട്രീയം വിട്ട ശേഷം എന്ത് ചെയ്യുമെന്ന് ചിന്തിക്കാൻ ഇപ്പോൾ തനിക്ക് സമയമില്ലെന്നും അറിയിച്ചു. ഞാൻ പിന്നീട് എന്ത് ചെയ്യും എന്നതിനെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് ഇപ്പോൾ കൂടുതൽ സമയമില്ല. ട്രൂഡോ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക