ന്യൂദല്‍ഹി: ഭാരതത്തിന്റെയാകെ ആധ്യാത്മികോത്സവമായ കുംഭമേളയെ ചിട്ടയോടുകൂടിയ ഒരു വലിയ സന്യാസീസംഗമകേന്ദ്രമാക്കി മാറ്റിയത് ആലുവയിലെ ശങ്കരമഠത്തില്‍ നിന്നും ജ്ഞാനം തേടിപ്പോയ ആദിശങ്കരാചാര്യര്‍ ആണെന്നത് മലയാളത്തിനും കേരളത്തിനും അഭിമാനിക്കാവുന്ന സത്യം. എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ പിറവിയെടുത്ത ആദിശങ്കരാചാര്യര്‍ക്ക് മുന്‍പും കുംഭമേളയുണ്ടായിരുന്നുവെങ്കിലും അന്നൊന്നും ഹൈന്ദവ ആത്മീയാചാര്യന്മാര്ക്ക് അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നില്ല.
ആദിശങ്കരാചാര്യരാണ് നാല് തീര്‍ത്ഥസ്ഥലങ്ങളില്‍ പീഠങ്ങള്‍ സ്ഥാപിച്ചാണ് ഇതിന് തുടക്കമിട്ടത്. കുംഭമേളയില്‍ സന്യാസിമാരുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് കല്പിച്ചതും ശങ്കരാചാര്യര്‍ തന്നെ. കുംഭമേളയില്‍ ഇന്ത്യയിലെ സന്യാസമഠങ്ങളില്‍ നിന്നുള്ളവര്‍ എത്തി ആധ്യാത്മികകാര്യങ്ങളില്‍ തര്‍ക്കവും സംവാദങ്ങളും നടത്തണമെന്ന് കല്പിച്ചതും ശങ്കരാചാര്യരാണ്.
ഹിന്ദുമതത്തിന്റെ ദാര്‍ശനിക അടിത്തറ ശക്തമാക്കുക എന്നതായിരുന്നു ശങ്കരാചാര്യരുടെ ലക്ഷ്യം. സംവാദങ്ങള്‍ വഴി വിവിധ ഹൈന്ദവ ധാരകള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാമെന്നും ആണ് ശങ്കരാചാര്യര്‍ ലക്ഷ്യമാക്കിയത്. ഒന്നായി നിന്നില്ലെങ്കില്‍ ധര്‍മ്മം എങ്ങിനെ സാധ്യമാകും എന്ന ശങ്കരാചാര്യരുടെ ചോദ്യമാണ് ആചാരങ്ങളിലെയും ചിന്തകളിലെയും വൈവിധ്യങ്ങള്‍ മാറ്റിവെച്ച് ഒന്നിക്കാന്‍ ഹൈന്ദവസന്യാസ മഠങ്ങളെ പ്രേരിപ്പിച്ചത്. ഇന്നും ശങ്കാരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളിലെ സന്യാസശ്രേഷ്ഠരും ശിഷ്യരും കുംഭമേളയിലെ പ്രധാന സാന്നിധ്യമാണ്.
ആദിശങ്കരന്റെ ജീവിതം
ഒരു അത്ഭുതജന്മം തന്നെയാണ് ആദിശങ്കരന്റേത്. രണ്ടാം വയസ്സില്‍ സംസ്കൃതം എഴുതാനും വായിക്കാനും കഴിയുമായിരുന്നു. നാലാം വയസ്സില്‍ വേദങ്ങള്‍ മനപാഠമാക്കി. 12ാം വയസ്സില്‍ സന്യാസം സ്വീകരിച്ച് വീട് വിട്ടിറങ്ങി. ആധ്യാത്മികശാസ്ത്രത്തിനും ഹിന്ദുത്വവിചാരങ്ങള്ക്കും ഭാരതത്തിലാകെ വേരോട്ടമുണ്ടാക്കാന്‍ അദ്ദേഹം രാജ്യത്തുടനീളം നടന്നു. തര്‍ക്കിച്ചു. 32ാം വയസ്സില്‍ അദ്ദേഹത്തിന്റെ ആത്മാവ് ശരീരം വിട്ടുപോയി. 12 വയസ്സിനും 32 വയസ്സിനും ഇടയ്ക്കുള്ള 20 വര്‍ഷക്കാലം അദ്ദേഹം ഭാരതം മുഴുവന്‍ പലകുറി നടന്നു. തെക്ക് മുതല്‍ വടക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും. കേരളത്തിലെ ആലുവയ്ക്കടുത്തുള്ള കാലടിയില്‍ നിന്നാണ് അദ്ദേഹം പോയത്. കാലടി എന്ന അദ്ദേഹത്തിന്റെ ജന്മദേശത്തിനും സവിശേഷതയുണ്ട്. പാദത്തിന്റെ അടിഭാഗം എന്നാണ് കാലടി എന്ന ശബ്ദത്തിന്റെ അര്‍ത്ഥം. ഭാരതമാതാവിന്റെ കാലടിയിലുള്ള സ്ഥലമാണ് നമ്മുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: