India

ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ തരംഗമായി മഹാകുംഭമേള; സെര്‍ച്ചിങ് പട്ടികയില്‍ ഒന്നാമത് പാകിസ്ഥാന്‍

Published by

പ്രയാഗ്‌രാജ്: ലോകം മുഴുവന്‍ അത്ഭുതത്തോടെ ഉറ്റുനോക്കുന്ന മഹാകുംഭമേള ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ തരംഗമായി മാറുന്നു. കുംഭമേള ആരംഭിച്ച ദിവസം മുതല്‍ സൈബറിടങ്ങളില്‍ പ്രയാഗ്‌രാജില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് നിറഞ്ഞ് കൊണ്ടിരിക്കുന്നത്. ഇവിടുത്തെ വിശേഷങ്ങള്‍ അറിയാന്‍ ഏറ്റവും കൂടുതല്‍ താത്പര്യപ്പെടുന്നത് ഇസ്ലാമിക രാഷ്‌ട്രങ്ങളായ പാകിസ്ഥാന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങി ഇടങ്ങളില്‍ നിന്നുള്ളവരാണ്.

ഇവിടെയുള്ളവര്‍ അടുത്തിടെയായി ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത കീവേര്‍ഡ് ‘മഹാകുംഭമേള’യെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനാണ് കുംഭമേള സെര്‍ച്ച് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായിട്ടുള്ളത്. തൊട്ടുപിന്നാലെ ഖത്തര്‍, യുഎഇ, ബെഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് മഹാകുംഭമേള തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഇതോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, അയര്‍ലന്‍ഡ്, ബ്രിട്ടണ്‍, തായ്‌ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങളും കുംഭമേള വിശേഷങ്ങള്‍ വ്യാപകമായി സൈബര്‍ ലോകത്ത് തിരയുകയാണ്. 45 കോടിയിലധികം പേര്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്തജനസംഗമം എങ്ങനെയാണ് ഭാരതം സുഗമമായി കൈകാര്യം ചെയ്യുന്നതെന്നും ഇവര്‍ക്കിടയില്‍ കൗതുകമുണര്‍ത്തുന്നു.

ഭാരതത്തിന് പുറമേ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കോടിക്കണക്കിന് പേരാണ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനത്തിനെത്തുന്നത്. ഫെബ്രു. 26 വരെയാണ് മഹാകുംഭമേള.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by