India

മഹാകുംഭമേളയ്‌ക്ക് ഒരു കൈസഹായവുമായി ഉണ്ട് അദാനിയും അംബാനിയും കോര്‍പറേറ്റുകളും

മഹാകുംഭമേള നടക്കുന്ന 45 ദിവസങ്ങളിലും സൗജന്യമായി ഭക്ഷണം നല്‍കാന്‍ രംഗത്തെത്തിയിരിക്കുകയാണ് അദാനി. ഇസ്കോണ്‍ ക്ഷേത്രവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മഹാപ്രസാദ് സേവ എന്നാണ് ഭക്ഷണം നല്‍കുന്ന ഈ പദ്ധതി അറിയപ്പെടുന്നത്.

Published by

മഹാകുംഭമേള നടക്കുന്ന 45 ദിവസങ്ങളിലും സൗജന്യമായി ഭക്ഷണം നല്‍കാന്‍
രംഗത്തെത്തിയിരിക്കുകയാണ് അദാനി. ഇസ്കോണ്‍ ക്ഷേത്രവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മഹാപ്രസാദ് സേവ എന്നാണ് ഭക്ഷണം നല്‍കുന്ന ഈ പദ്ധതി അറിയപ്പെടുന്നത്. പ്രയാഗ് രാജിലെ 40 കേന്ദ്രങ്ങളിലാണ് ഭക്ഷണവിതരണം. ഇതിനായി ഇസ്കോണിന്റെ 2500 വൊളണ്ടിയര്‍മാര്‍ മഹാപ്രസാദ് സേവയില്‍ ഭക്ഷണവിതരണത്തിനായി സഹായിക്കും.

വയസ്സായവര്‍ക്കും അംഗപരിമിതര്‍ക്കും കുട്ടികളും സ്ത്രീകള്‍ക്കും യാത്രചെയ്യുന്നതിനായി ഗോകാര്‍ട്ട് സൗകര്യങ്ങളും അദാനി ഗ്രൂപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗീതാസാരം ഉള്‍പ്പെട്ട അഞ്ച് ലക്ഷം പുസ്തകങ്ങളും സൗജന്യമായി വിതരണം ചെയ്യാന്‍ അദാനി ഗ്രൂപ്പും ഇസ്കോണും ധാരണയായിരുന്നു.

കൊക്കകോളയെയും പെപ്സിയെയും വെല്ലുവിളിച്ച് അംബാനി ഗ്രൂപ്പ് ഈയിടെ പുറത്തിറക്കിയ കാമ്പ കോളയുടെ പേരില്‍ ഭക്തര്‍ക്ക് സഹായകരമായ സേവനങ്ങള്‍ അംബാനി ഗ്രൂപ്പ് ഏര്‍പ്പെടുത്തി. അതില്‍ ഒന്ന് കാമ്പ ആശ്രമം ആണ്. മഹാകുംഭമേള നടക്കുന്ന മൈതാനത്ത് ആളുകള്‍ക്ക് സമാധാനപരമായി വിശ്രമിക്കുന്നതിന് സഹായിക്കുന്ന ഇടമാണ് കാമ്പ ആശ്രമം. ഭക്തരെ വഴികാട്ടുന്നതിനായി സ്ഥലപ്പേരുകള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകളും അംബാനി ഗ്രൂപ്പ് സ്ഥാപിച്ചിട്ടുണ്ട്.
കാമ്പ ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഭക്തരെ ത്രിവേണി സംഗമത്തില്‍ എത്തിക്കുന്നതിന് സഹായിക്കാനാണ്.

ഡെറ്റോള്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ഇറക്കുന്ന റെക്കിറ്റ് എന്ന കമ്പനി മഹാകുംഭമേള പരിശുദ്ധമായി നടത്താന്‍ ആരോഗ്യവും വൃത്തിയും കാത്തുസൂക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ പ്രയാഗ് രാജില്‍ നടപ്പാക്കിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക