India

നരേന്ദ്രമോദി സര്‍ക്കാര്‍ 2024ലെ തെരഞ്ഞെടുപ്പില്‍ തോറ്റുവെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞതിന് മാപ്പിരന്ന് ഫെയ്സ്ബുക്ക് മാതൃകമ്പനി ‘മെറ്റ’

നരേന്ദ്രമോദി സര്‍ക്കാര്‍ 2024ലെ തെരഞ്ഞെടുപ്പില്‍ തോറ്റുവെന്ന ഫെയ് സ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ പ്രസംഗം വിവാദമായതോടെ ഫെയ്സ്ബുക്ക് മാതൃകമ്പനി 'മെറ്റ' മാപ്പുചോദിച്ചു. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസിയുടെ വൈസ് പ്രസിഡന്‍റായ ശിവ് നാഥ് തുക്റാള്‍ ആണ് മാപ്പുചോദിച്ചത്.

Published by

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ 2024ലെ തെരഞ്ഞെടുപ്പില്‍ തോറ്റുവെന്ന ഫെയ് സ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രസംഗം വിവാദമായതോടെ ഫെയ്സ്ബുക്ക് മാതൃകമ്പനി ‘മെറ്റ’ മാപ്പുചോദിച്ചു. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസിയുടെ വൈസ് പ്രസിഡന്‍റായ ശിവ് നാഥ് തുക്റാള്‍ ആണ് മാപ്പുചോദിച്ചത്. മെറ്റയെ സംബന്ധിച്ചിടത്തോളം ഇന്ത്യ മുഖ്യവിപണികളില്‍ ഒന്നാണെന്നും ശിവ് നാഥ് തുക്റാള്‍ പറഞ്ഞു.

കോവിഡിന് ശേഷം ലോകത്ത് ഭരണത്തിലിരുന്ന മിക്ക സര്‍ക്കാരുകളും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ നിലംപൊത്തിയെന്നും ഇക്കൂട്ടത്തില്‍ 2024ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ‍ മോദി സര്‍ക്കാരും വീണെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. ഫെയ്സ്ബുക്ക് ഉടമയുടെ ഈ തെറ്റ് ഇന്ത്യന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ചൂണ്ടിക്കാട്ടിയത്.

“ഇന്ത്യയിലെ ജനങ്ങള്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ 2024ല്‍ വീണ്ടും വിശ്വാസമര്‍പ്പിക്കുകയായിരുന്നു. കോവിഡിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിലിരുന്ന സര്‍ക്കാരുകള്‍ എല്ലാം നിലംപൊത്തിയെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രസ്താവന ശരിയല്ല. “- അശ്വിനി വൈഷ്ണവ് സക്കര്‍ബര്‍ഗിന്റെ തെറ്റ് തിരുത്തിക്കൊണ്ട് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക