തിരുവനന്തപുരം: വ്യക്തി പൂജയ്‌ക്ക് നിന്നുകൊടുക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്റെ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വാഴ്‌ത്തിക്കൊണ്ടുള്ള പാട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കവിയാരാണ് എന്ന് തനിക്ക് അറിയില്ല. ആ പാട്ട് കേട്ടിട്ടുമില്ല. വല്ലാത്ത ആക്ഷേപം ഉയരുമ്പോള്‍ കുറച്ച് പുകഴ്‌ത്തല്‍ വന്നാല്‍ അത് നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുമല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫ്‌ളക്സ് ഉപയോഗിക്കുന്ന സ്ഥിതി ഒഴിവാക്കണം. എന്നാല്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആകെ ഇല്ലാതാക്കാന്‍ കഴിയില്ല. അനുമതി വാങ്ങേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണെന്നും നിയമവിധേയമായി കാര്യങ്ങള്‍ നടത്തണം എന്ന് അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക