Education

ശ്യാം മേനോന്‍ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏഴു മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുന്നു

Published by

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഏഴു മികവിന്റെ കേന്ദ്രങ്ങള്‍ (സെന്റര്‍ ഓഫ് എക്‌സലന്‍സ്) ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു. കുസാറ്റില്‍ നടന്ന ദ്വിദിന ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവിധ സര്‍വകലാശാലകളുടെ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഫോര്‍ സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ്, കേരള നെറ്റ്വര്‍ക്ക് ഫോര്‍ റിസര്‍ച്ച് സപ്പോര്‍ട്ട് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ഇക്വിറ്റി, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ടീച്ചിംഗ് ലേണിംഗ് ആന്‍ഡ് ട്രെയിനിംഗ്, സെന്റര്‍ ഫോര്‍ ഇന്‍ഡിജിനസ് പീപ്പിള്‍സ് എഡ്യൂക്കേഷന്‍, കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക് തുടങ്ങിയ മികവിന്റെ കേന്ദ്രങ്ങള്‍ക്കുള്ള ഭരണാനുമതിയും ഫണ്ട് വകയിരുത്തലും പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. ശ്യാം മേനോന്‍ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് സെന്ററുകള്‍ ആരംഭിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക