ലക്നൗ : 1978-ൽ സംഭാലിൽ ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ ഭൂമി നഷ്ടപ്പെട്ട തുളസിറാമിന്റെ കുടുംബത്തിന് 46 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം നീതി . 10,000 ചതുരശ്ര അടി ഭൂമിയാണ് തുളസിറാമിന്റെ കുടുംബത്തിന് തിരികെ ലഭിക്കുന്നത്. തുളസിറാം 1978-ൽ നടന്ന അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു .അദ്ദേഹത്തിന്റെ കുടുംബത്തിന് ഇസ്ലാമിസ്റ്റുകളെ ഭയന്ന് നാട് വിടേണ്ടിവന്നു.
നിലവിൽ, “ജന്നത്ത് നിഷ” എന്ന പേരിൽ ഒരു സ്കൂൾ ഈ ഭൂമിയിൽ പ്രവർത്തിച്ചിരുന്നു. അത് ഏറ്റെടുത്താണ് തുളസിറാമിന്റെ അവകാശികൾക്ക് ഭൂമി തിരികെ നൽകിയത്. റവന്യൂ വകുപ്പിന്റെയും പോലീസിന്റെയും സഹകരണത്തോടെ കർശന സുരക്ഷയിലാണ് കൈമാറ്റം നടത്തിയത്.
സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റ്) വന്ദന മിശ്രയും എഎസ്പി ശ്രീഷ് ചന്ദ്രയും സ്ഥലത്തെത്തിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തുളസിറാമിന്റെ ചെറുമകൻ അമരീഷ് കുമാറിനും കുടുംബത്തിനുമാണ് കൈമാറിയത്.
ജന്നത്ത് നിഷ സ്കൂളിന്റെ ഉടമയായ ഡോ. മുഹമ്മദ് ഷാവേസ്, തന്റെ പിതാവ് ഡോ. സുബൈർ 1976 ൽ, അതായത് ഹിന്ദുക്കൾക്കെതിരായ അക്രമത്തിന് മുമ്പ് സ്വത്ത് വാങ്ങിയതാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ സർക്കാർ രേഖാമൂലമുള്ള തെളിവ് ആവശ്യപ്പെട്ടപ്പോൾ അത് ഹാജരാക്കാൻ മുഹമ്മദ് ഷാവേസിനു കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് വന്ദന മിശ്ര പറഞ്ഞു.
സംഭാൽ അക്രമത്തെത്തുടർന്ന് പ്രദേശത്തെ ഹിന്ദുക്കളുടെ ഭൂമി ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തുകയായിരുന്നു.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന നിയമസഭയിൽ സംഭാൽ അക്രമത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് ദുരിതബാധിത കുടുംബങ്ങൾ അവരുടെ സ്വത്തവകാശം പുനഃസ്ഥാപിക്കാനും സർക്കാരിനോട് അപേക്ഷിച്ചു. തുടർന്നാണ് 46 വർഷത്തിനുശേഷം തുളസിറാമിന്റെ കുടുംബത്തിന് ഭൂമി തിരികെ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക