കൊച്ചി: ജാമ്യം അനുവദിച്ചിട്ടും പു റത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന സംഭവത്തിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ. കോടതിയോട് കളിക്കാനില്ല, വിവരമുള്ള ആരും അങ്ങനെ ചെയ്യാറില്ലെന്നും ബോബി പറഞ്ഞു. മാപ്പ് ചോദിക്കുന്നതിൽ ഈഗോ ഉള്ള ആളല്ല താൻ, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ബോബി വ്യക്തമാക്കി. മാപ്പ് പറഞ്ഞതോടെ കോടതി തുടർനടപടികൾ അവസാനിപ്പിച്ചു.
ബോബി ചെമ്മണ്ണൂർ ഇൻ വായ തു റക്കില്ലെന്ന് ബോബിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാത്തതിൽ കൃത്യമായ മറുപടി വേണമെന്ന് ബോബി ചെമ്മണൂരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കി നോട്ടീസ് അയക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് മാപ്പപേക്ഷയുമായി ബോബി ഹൈക്കോടതിയിൽ എത്തിയത്. ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോൾ ബോബിയുടേത് കോടതിയ്ക്കെതിരായ യുദ്ധപ്രഖ്യാപനമാണോയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ചോദിച്ചു.
ജയിലില്‍ നിന്നും പുറത്തിയപ്പോള്‍ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് എന്താണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. മറ്റു തടവുകാരുടെ കാര്യം ബോബി നോക്കുന്നത് എന്തിനാണ്. അതിന് അയാൾ ആരാണ്? നിയമത്തിനും മുകളിലാണെന്ന തോന്നല്‍ വേണ്ട. എല്ലാം വിലയ്ക്ക് വാങ്ങാമെന്ന വിചാരം വേണ്ടെന്നും കോടതി വിമർശിച്ചു.
ഇവിടെ ഹൈക്കോടതിയുണ്ട്. കളി ജുഡീഷ്യറിയോടോ ഹൈക്കോടതിയോടോ വേണ്ട. ഇവിടെ കൃത്യമായ നീതിന്യായ വ്യവസ്ഥയുണ്ട്. അതിനെ വെല്ലുവിളിക്കാന്‍ ആരായാലും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേസ് കോടതി ബുധനാഴ്ച 1.45-ന് വീണ്ടും പരിഗണിക്കും. അഭിഭാഷകരുടെ വിശദീകരണം തൃപ്തികരമല്ലെന്നും കേസ് വീണ്ടും പരിഗണിക്കുമ്പോൾ ബോബി ചെമ്മണൂരുമായി സംസാരിച്ച് നിലപാടറിയിക്കാൻ പ്രതിഭാഗത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക