India

ഗോധ്ര കൂട്ടക്കൊലയ്‌ക്ക് പിന്നിലെ സത്യമെന്തെന്ന് പറഞ്ഞുതരുന്ന സബര്‍മതി എക്സ് പ്രസ് സീ ടിവിയില്‍ കാണാം

ഗോധ്ര കൂട്ടക്കൊല്ക്ക് പിന്നിലെ സത്യമെന്തെന്ന് പറഞ്ഞുതരുന്ന സബര്‍മതി എക്സ് പ്രസ് സീ ടിവിയില്‍ കാണാം

Published by

അഹമ്മദാബാദ് : അയോധ്യയില്‍ കര്‍സേവ നടത്തി മടങ്ങിവരികയായിരുന്ന 59 കര്‍സേവകര്‍ യാത്ര ചെയ്തിരുന്ന സബര്‍മതി എക്സ് പ്രസ് ട്രെയിനിലെ ബോഗി ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് ഗോധ്ര സ്റ്റേഷനില്‍ എത്തിയപ്പോള്‍ തീപിടിച്ചത് എന്തുകൊണ്ട്? 59 കര്‍സേവകരും വെന്തുമരിക്കാനിടയായ ബോഗിയുടെ തീപിടിത്തം ആസൂത്രിതമായിരുന്നോ? ആരാണ് സബര്‍മതി എക്സ്പ്രസ് ട്രെയിനിലെ കര്‍സേവകര്‍ യാത്ര ചെയ്തിരുന്ന ബോഗിക്ക്  തീകൊളുത്തിയത്? ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിലെ ബോഗി കത്തിച്ചുകൊണ്ട് 59 പേരെ ജീവനോടെ ചുട്ടുകൊന്ന കഥ ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയാന്‍ ആരെല്ലാമാണ് ശ്രമിക്കുന്നത്? ഇതിനെല്ലാം ഉത്തരം നല‍്കുന്ന സിനിമയാണ് വിക്രാന്ത് മാസി നായകനായി അഭിനയിക്കുന്ന സബര്‍മതി എക്സ്പ്രസ്. ഈ സിനിമ ഇപ്പോള്‍ സീ5 ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ജനവരി 11മുതല്‍ ഒടിടിയില്‍ പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്.

സബര്‍മതി എക്സ്പ്രസിലെ ബോഗിയ്‌ക്ക് തീപിടിച്ച് 59 കര്‍സേവകര്‍ മരിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട ഗോധ്രയിലെ വര്‍ഗ്ഗീയകലാപത്തിന് പിന്നില്‍ സംഭവിച്ചത് എന്താണ്? അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ ഗോധ്ര കൂട്ടക്കൊലയുടെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന എന്‍ജിഒകളുടെ ഗുഢാലോചനയ്‌ക്ക് പിന്നില്‍ ആര്? സബര്‍മതി എക്സ് പ്രസിന് തീകൊളുത്തിയതിന്റെയും ഗോധ്ര കൂട്ടക്കൊലയുടെയും പിന്നിലെ സത്യം മാധ്യമങ്ങള്‍ മറച്ചുവെച്ചത് എന്തുകൊണ്ട്? 59 കര്‍സേവകരെ ജീവനോടെ ചുട്ടുകൊന്ന ഗോധ്ര കൂട്ടക്കൊലയ്‌ക്ക് പിന്നിലെ സത്യം പുറത്തുവന്നത് എങ്ങിനെ? ആ സംഭവത്തെ മറയ്‌ക്കാന്‍ വേണ്ടി നുണകള്‍ പ്രചരിപ്പിക്കപ്പെട്ടത് എങ്ങിനെ?59 കര്‍സേവകരെ ചുട്ടുകൊന്നുവെങ്കിലും അതിലെ 41 പേരുടെ പേരുകള്‍ മാത്രമാണ് പുറത്ത് വന്നത്. ബാക്കി 18 പേര്‍ ആരൊക്കെയാണ് ? ഇതിനെല്ലാം മറുപടി നല്‍കുകയാണ് സബര്‍മതി എക്സ്പ്രസിലൂടെ വിക്രാന്ത് മാസി എന്ന നടന്‍. സബര്‍മതി ട്രെയിനിന്റെ ഒരു ബോഗി അപകടം മൂലം കത്തിനശിച്ചു എന്ന തലക്കെട്ടിലാണ് പത്രങ്ങളില്‍ അച്ചടിച്ച് വന്നത്. 59 കര്‍സേവകരെ ചുട്ടുകൊന്ന സത്യം മാധ്യമറിപ്പോര്‍ട്ടുകള്‍ എങ്ങിനെയാണ് മറച്ചുപിടിക്കുന്നത് എന്ന് ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും. 59 കര്‍സേവകരെ ചുട്ടുകൊന്ന ഗോധ്ര കലാപത്തെക്കുറിച്ച് പഠിച്ച രണ്ട് അന്വേഷണാത്മക പത്രപ്രവര‍്ത്തകരുടെ റിപ്പോര്‍ട്ടാണ് സത്യം പുറത്തുകൊണ്ടുവന്നത്. അതെങ്ങിനെ എന്നും സിനിമ കാണിച്ചുതരുന്നു. വിക്രാന്ത് മാസി എന്ന നടന്റെ അഭിയനപാടവം നിറഞ്ഞു നില്‍ക്കുന്നതാണ് ഈ സിനിമ.

ഏറെ നാളത്തെ ഗവേഷണത്തിന് ശേഷമാണ് വിക്രാന്ത് മാസി ഉള്‍പ്പെടെയുള്ളവര്‍ ഈ സിനിമ നിര്‍മ്മിച്ചത്. സബര്‍മതി എക്സ് പ്രസ് പാര്‍ലമെന്‍റ് ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രധാനമന്ത്രി മോദി, ആഭ്യന്ത്രരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ ബിജെപി സര്‍ക്കാരിലെ പ്രധാനമന്ത്രിമാരെല്ലാം ഈ പ്രദര്‍ശനം കണ്ടിരുന്നു.

പിന്നീട് ഗോധ്രയിലെ കലാപത്തെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ 2002ല്‍ നാനാവതി-മേഹ്ത്ത കമ്മീഷനെ ചുമതല ഏല്‍പിച്ചു. ആറ് വര്‍ഷക്കാലം നീണ്ട അന്വേഷണത്തിന് ശേഷം 2008ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത് സബര്‍മതി എക്സ്പ്രിലെ 59 കര്‍സേവകര്‍ യാത്ര ചെയ്തിരുന്ന ബോഗി കത്തിച്ചത് ആസൂത്രിതമായിരുന്നു എന്നാണ്. ഏകദേശം 1000ഓളം മുസ്ലിങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നും നാനാവതി-മേഹ്ത്ത കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക