ലക്നൗ : ലോകത്തിലെ പല മുസ്ലീം രാജ്യങ്ങളിലും മഹാ കുംഭമേളയുടെ ആവേശം ദൃശ്യമാണ്. പാകിസ്ഥാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ബഹ്‌റൈൻ എന്നിവയുൾപ്പെടെയുള്ള മുസ്ലീം രാജ്യങ്ങൾ മഹാ കുംഭമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതായാണ് റിപ്പോർട്ടുകൾ. സമീപ വർഷങ്ങളിൽ, ബ്രസീൽ, ജർമ്മനി, ജപ്പാൻ, യുകെ, യുഎസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ആകർഷിക്കുന്ന ഒരു ആഗോള പ്രതിഭാസമായി മഹാകുംഭമേള മാറിക്കഴിഞ്ഞു.
ഗൂഗിൾ ട്രെൻഡ്‌സ് പ്രകാരം, മഹാകുംഭമേളയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ തെരഞ്ഞത് പാകിസ്ഥാനികളാണ് .തൊട്ടുപിന്നിൽ ഖത്തർ, യുഎഇ, ബഹ്‌റൈൻ എന്നിവയാണ് .നേപ്പാൾ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, തായ്‌ലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളും ഇക്കാര്യത്തിൽ ഏറെ താൽപ്പര്യം പ്രകടിപ്പിക്കുന്നു
ഡിജിറ്റൽ മഹാകുംഭ് എന്ന പേരിൽ മഹാകുംഭമേളയുടെ വെബ്‌സൈറ്റ്, https://kumbh.gov.in, ഒക്ടോബർ 6 ന് മുഖ്യമന്ത്രി യോഗി ഉദ്ഘാടനം ചെയ്തിരുന്നു. ജനുവരി 4 വരെ, 183 രാജ്യങ്ങളിൽ നിന്നുള്ള 33 ലക്ഷം പേർ ഈ വെബ്സൈറ്റ് സന്ദർശിക്കുകയും മഹാ കുംഭമേളയെക്കുറിച്ചുള്ള വിവരങ്ങൾ നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക