പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് ഹിന്ദുധര്‍മ്മം സ്വീകരിച്ചു. മഹാകുംഭമേളയില്‍ പങ്കെടുക്കാനും പുണ്യസ്‌നാനം ചെയ്യാനുമെത്തിയ അവര്‍ ആദ്യം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ശേഷം നിരഞ്ജനി അഖാഡയുടെ നിര്‍ദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമം സ്വീകരിച്ചു.
കാശി വിശ്വനാഥനെ ദര്‍ശിച്ച ലോറീന്‍ പവല്‍ ജോബ്‌സ്, മഹാകുംഭമേളയുടെ വിജയകരമായ നടത്തിപ്പിന് പ്രാര്‍ത്ഥിക്കുകയും കാശി വിശ്വനാഥന് ജലാഭിഷേകം നടത്തുകയും ചെയ്തു. 61 കാരിയായ ലോറീന്‍ മൂന്നാഴ്ച ഉത്തര്‍പ്രദേശിലുണ്ടാകും. നിരഞ്ജനി അഖാഡയുടെ കൈലാസാനന്ദ് ഗിരി മഹാരാജിന്റെ കഥകള്‍ കേള്‍ക്കുകയും കല്‍പവസ് പ്രകാരം പത്ത് ദിവസം ദിനചര്യകള്‍ പിന്തുടരുകയും ചെയ്യും. ഈ പത്ത് ദിവസവും അതിരാവിലെ പുണ്യനദിയില്‍ സ്‌നാനം ചെയ്ത ശേഷം മന്ത്രങ്ങള്‍ ഉരുവിട്ടും വേദങ്ങള്‍ വായിച്ചുമാണ് ലോറീന്‍ തീര്‍ത്ഥാടനം നടത്തുക. വ്രതത്തിന്റെ ഭാഗമായി സാത്വിക ആഹാരം കഴിച്ച് ആത്മീയ നേതാക്കളുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കും.
തറയില്‍ കിടക്കുക, ലളിതമായ ജീവിതശൈലി പിന്തുടരുക, തുളസിത്തൈ നടുക, സ്വന്തമായി പാകം ചെയ്ത ആഹാരമോ മറ്റ് തീര്‍ത്ഥാടകര്‍ തയ്യാറാക്കിയ ഭക്ഷണമോ മാത്രം കഴിക്കുക, ആഭരണങ്ങളും മധുരങ്ങളും ഫലവര്‍ഗങ്ങളും ഒഴിവാക്കുക എന്നിവയാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക