ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് പാസഞ്ചർ ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റി. ട്രെയിൻ അടിയന്തിരമായി നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. വിഴുപ്പുറത്ത് നിന്നും പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മെമു ട്രെയിനിന്റെ ബോഗികളാണ് പാളം തെറ്റിയത്. നിലവിൽ ആളപായമില്ലെന്ന് റെയിൽ വേ വൃത്തങ്ങൾ അറിയിച്ചു.
വിഴുപ്പുറം സ്റ്റേഷനിൽ നിന്നും എടുത്ത ഉടനെയാണ് ബോഗികൾ പാളം തെറ്റിയത്. ഈ സമയത്ത് ട്രെയിനിന് വേഗം കുറവായിരുന്നു. അതിനാൽ അടിയന്തിരമായി ട്രെയിൻ നിർത്താനായി. പൊങ്കൽ പ്രമാണിച്ച് ട്രെയിനിൽ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. വലിയ ശബ്ദത്തോടെയായിരുന്നു ട്രെയിൻ പാളം തെറ്റിയത്. ഉടൻ തന്നെ ട്രെയിൻ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കാനും സാധിച്ചു.
പാളം തെറ്റിയ ബോഗികൾ പാളത്തിൽ നിന്നും നീക്കം ചെയ്ത് ട്രെയിൻ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ റെയിൽവേ തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: