ന്യൂദൽഹി: നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ യുപി പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. രോഗം ഭേദമാക്കാനെന്ന വ്യാജേന ഒരു ഹിന്ദു കുടുംബത്തെ മതം മാറ്റാൻ ശ്രമിച്ചതിനാണ് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ മൗദാഹ ഏരിയയിലായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് യു പി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം തുടരുകയാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് മനോജ് കുമാർ ഗുപ്ത പറഞ്ഞു.
നൂറുദ്ദീൻ, ഖാലിദ്, ഇർഫാൻ, മുഹമ്മദ് ഹനീഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ യുപി നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമ പ്രകാരം കേസെടുത്തു. സംഭവത്തിലെ അഞ്ചാമത്തെ പ്രതിയായ മെറാജ് ഹസനെ പോലീസ് തിരയുകയാണ്.
പ്രതികൾ ദളിത് വിഭാഗത്തിൽ പെട്ട അജിത് കുമാർ എന്നയാളുടെ കുടുംബത്തെ പ്രലോഭിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചാണ് മതപരിവർത്തനം നടത്താൻ ശ്രമിച്ചതെന്ന് ജില്ലാ കൺവീനർ ആശിഷ് സിംഗ് പറഞ്ഞു. അജിത് കുമാറിന്റെ കുടുംബത്തിലെ ചിലർക്കുണ്ടായ രോഗം മതം മാറിയാൽ ഭേദമാകുമെന്ന് വാഗ്ദാനം നൽകിയായിരുന്നു മതം മാറ്റാൻ ശ്രമിച്ചത്.
ഇവിടെ ഇസ്ലാമിലെ മതപരമായ ചടങ്ങായ ഉറൂസ് നടക്കുന്ന പുർവി താരോസ് മൊഹല്ലയിലെ അജിത് കുമാറിന്റെ വീട്ടിൽ മതംമാറ്റൽ ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു പ്രതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: