ദുബായ്: ദുബായില്‍ നടന്ന കാര്‍ റേസില്‍ നടന്‍ അജിത് കുമാറിന്റെ ടീമിന് മൂന്നാം സ്ഥാനം. ദുബായ് ഓട്ടോഡ്രോമില്‍ എല്ലാവര്‍ഷവും നടക്കുന്നതാണ് ദുബായ് 24 എച്ച് എന്ന കാറോട്ട മത്സരം. അജിത് നായകനായ ഏറ്റവും പുതിയ സിനിമയായ വിടാമുയര്‍ച്ചി റിലീസാകാന്‍ ഇരിക്കെയാണ് കാറോട്ട മത്സരത്തിലെ ഈ അസാധാരണ വിജയം.
53 വയസ്സുകാരനായ അജിതിനൊപ്പം ടീമംഗങ്ങളായ മറ്റ് മൂന്ന് പേരും വിദേശികളാണ്. അജിതിന്റെ ഈ അസാധാരണ നേട്ടത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ നടനായ മാധവന്‍ എത്തിയിരുന്നു. അജിതും മാധവനും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം വൈറലാണ്.
Extraordinary achievement by Team #AjithKumarRacing in their maiden race! Thrilled for my friend Ajith, who continues to push boundaries in his diverse passions. A proud and seminal moment for Indian motorsports. pic.twitter.com/DsuCJk4FFB
— Kamal Haasan (@ikamalhaasan) January 12, 2025
ഈ പ്രായത്തിനും ശ്രദ്ധതെറ്റാതെ ഇത്രയും വേഗത്തില്‍ കാറോടിക്കുന്ന അജിത് അത്ഭുതമാണെന്നാണ് അദ്ദേഹത്തെ അഭിനന്ദിച്ച പലരും വിശേഷിപ്പിച്ചത്. സാമന്ത റൂത്ത് പ്രഭു, കമല്‍ ഹാസന്‍, നാഗചൈതന്യ തുടങ്ങി സിനിമാ മേഖലയിലെ ഒട്ടേറെപ്പേര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: