Kerala

വടകര അഴിയൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍, ദേശീയപാത അതോറിറ്റി സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നെന്ന് ആരോപണം

തിങ്കളാഴ്ച പ്രദേശത്ത് ദേശീയപാതാ നിര്‍മ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

Published by

കോഴിക്കോട്:വടകര അഴിയൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍.ദേശീയപാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി പ്രതിനിധികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. രാഷ്‌ട്രീയ പാര്‍ട്ടികളും വ്യാപാരി സംഘടനകളും മഹല്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാത സ്ഥാപിക്കണമെന്നാണ് ഹര്‍ത്താല്‍ നടത്തുന്നവരുടെ ആവശ്യം. കുഞ്ഞിപ്പള്ളി ടൗണില്‍ ബഹുജന റാലി നടത്തും. തിങ്കളാഴ്ച പ്രദേശത്ത് ദേശീയപാതാ നിര്‍മ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ ചേര്‍ന്ന യോഗത്തിലാണ് സര്‍വകക്ഷി പ്രതിനിധികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക