വയനാട്: കഴിഞ്ഞ വെള്ളിയാഴ്ച കാട്ടിക്കുളം മുള്ളന്‍ കൊല്ലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി.അമ്മയാന കുട്ടിയാനയെ തേടി എത്താത്തതിനെ തുടര്‍ന്നാണ് ഇത്.
വെള്ളിയാഴ്ച ജനവാസ മേഖലയില്‍ എത്തിയ കുട്ടിയാനയെ ആര്‍ആര്‍ടി പിടികൂടി കാട്ടില്‍ ആനക്കൂട്ടത്തിന് സമീപം വിട്ടെങ്കിലും ആനക്കൂട്ടം കുട്ടിയാനയെ കൂടെ കൂട്ടിയില്ല. പിന്നാലെ കുട്ടിയാന വീണ്ടും ജനവാസ മേഖലയില്‍ എത്തി.
കാട്ടിക്കുളം കാര്‍മല്‍ എസ്റ്റേറ്റിനു സമീപമാണ് തിങ്കളാഴ്ച കുട്ടിയാനയെ കണ്ടത്. പിന്നാലെ വെറ്റിനറി സംഘത്തിന്റെ നേതൃത്വത്തില്‍ കുട്ടിയാനയെ പിടികൂടി മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റുകയായായിരുന്നു. ഒരു വയസ് വരുന്ന കുഞ്ഞ് കൊമ്പന് കടുവയുടെ ആക്രമണത്തിലാണ് പരിക്കേറ്റത്. മതിയായ ചികിത്സ നല്കി ആന ക്യാമ്പില്‍ തന്നെ വളര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: