India

24 മണിക്കൂറിനുള്ളിൽ പൊളിച്ചു നീക്കിയില്ലെങ്കിൽ ബുൾഡോസർ എത്തും ; സർക്കാർ ഭൂമിയിൽ കടകൾ നിർമ്മിച്ച് വാടക വാങ്ങിയ സംഭാൽ മസ്ജിദ് കമ്മറ്റിയ്‌ക്ക് അന്ത്യശാസനം

Published by

ലക്നൗ : സംഭാലിലെ മസ്ജിദിനോട് ചേർന്ന് പള്ളിക്കമ്മറ്റി നിർമ്മിച്ച കടകൾ 24 മണിക്കൂറിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് അന്ത്യശാസനം നൽകി യോഗി സർക്കാർ. സാംഭാലിലെ പള്ളിയോട് ചേർന്നുള്ള സർക്കാർ ഭൂമിയിലാണ് കടകൾ നിർമ്മിച്ചത് . അവയുടെ വാടക പള്ളി കമ്മിറ്റി പിരിച്ചെടുക്കുകയായിരുന്നു.

പള്ളിയ്‌ക്ക് സമീപമുള്ള കിണർ നിർമ്മാണത്തിനിടെ ഡിഎം രാജേന്ദ്ര പാൻസിയയാണ് കൈയേറ്റം ശ്രദ്ധിച്ചത് . ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, ഇവിടെ നിർമ്മിച്ച 12 കടകൾ അനധികൃതമാണെന്ന് മനസ്സിലായി. ഈ കടകളിൽ ഒന്ന് ഉടൻ തന്നെ പൊളിച്ചുമാറ്റി. ഇതിനുപുറമെ, ശേഷിക്കുന്ന 11 കടകൾക്കും 24 മണിക്കൂറിനുള്ളിൽ പൊളിക്കാൻ അന്ത്യശാസനം നൽകി. റോഡ് കയ്യേറിയാണ് ഈ കടകൾ നിർമ്മിച്ചിരിക്കുന്നതെന്നും അളക്കുന്ന സമയത്ത് ഇവ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതായും എസ്ഡിഎം വന്ദന മിശ്ര പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ഒരു പേപ്പറും കാണിക്കാൻ പോലും കടയുടമയ്‌ക്ക് കഴിഞ്ഞില്ല. 24 മണിക്കൂറിനുള്ളിൽ കയ്യേറ്റം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ബുൾഡോസർ ഉപയോഗിച്ച് എല്ലാ കടകളും പൊളിച്ചുമാറ്റുമെന്നും കടയുടമകൾക്ക് അന്ത്യശാസനം നൽകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by