ബെംഗളൂരു: ബെംഗളൂരുവിൽ പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തി. ചാമരാജ് പേട്ടിലെ വിനായകനഗറിലാണ് സംഭവം. പ്രദേശവാസിയായ കർണൻ എന്നയാളുടേതാണ് പശുക്കൾ.
കന്നുകാലികളുടെ ശബ്‌ദം കേട്ട് ഉണർന്ന് നോക്കിയ നാട്ടുകാരാണ് പരുക്കേറ്റ മൃഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. സംഭവത്തിൽ കേസ് അന്വേഷിച്ച് നടപടിയെടുക്കാൻ ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കുറ്റക്കാരെ കണ്ടെത്തി കർശന നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ നാളെ കറുത്ത സംക്രാന്തി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക വ്യക്തമാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ക്രമസമാധാനം നിലനിർത്താൻ ഇവിടെ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക