ചെന്നൈ: മാര്‍ക്കോ കണ്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദനുമായി തനിക്ക് വലിയ അടുപ്പില്ലെന്നും പറഞ്ഞ ഷെയ്ന്‍ നിഗത്തിന്റെ സമൂഹമാധ്യമപരാമര്‍ശം വീവാദം സൃഷ്ടിച്ചിരുന്നു. മുന്‍പും ഉണ്ണി മുകുന്ദനെതിരെ ചില കമന്‍റുകള്‍ ചെയ്ത ആളാണ് ഷെയ്ന്‍ നിഗം. ഉണ്ണി മുകുന്ദന്‍ ആരംഭിച്ച സിനിമാ നിര്‍മ്മാണക്കമ്പനിയ്‌ക്കെതിരെയും മോശം കമന്‍റുകള്‍ പറഞ്ഞിരുന്നു.
എന്തായാലും ഉണ്ണിമുകുന്ദന്റെ മാര്‍ക്കോ പാന്‍ ഇന്ത്യ വിജയമായി മാറിയിരിക്കുന്നു എന്ന് മാത്രമല്ല, ഉണ്ണി മുകുന്ദന്‍ മലയാളത്തിലെ മാത്രമല്ല, അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയിരിക്കുന്നു.
വന്‍പദ്ധതികളുമായി കമ്പനികള്‍ തന്നെ സമീപിക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍ തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷെയ്ന്‍ നിഗത്തിന്റെ കമന്‍റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം അണപൊടിയത്. ഇപ്പോള്‍ തനിക്ക് മാര്‍ക്കോ തിരക്ക് കാരണം കാണാന്‍ കഴിഞ്ഞില്ലെന്നും വൈകാതെ കാണുമെന്നുമുള്ള പുതിയ കമന്‍റുമായി ഷെയ് ന്‍ നിഗം വീണ്ടും എത്തിയിട്ടുണ്ട്.
ഇപ്പോള്‍ തന്റെ പുതിയ സിനിമയായ മദ്രാസ് കാരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗം പറഞ്ഞ ഒരു കമന്‍റും ചര്‍ച്ചയായിരിക്കുന്നു. ദൈവമുണ്ട് നീതി നടപ്പിലാകുമെന്നായിരുന്നു നടൻ ഷെയ്ൻ നിഗത്തിന്റെ കമന്‍റ്. തന്റെ ചിത്രത്തെ ചിലർ മനഃപൂർവം തകർക്കാൻ ശ്രമിക്കുന്നുവെന്നും ഷെയ്ന്‍ നിഗം പ്രസ്താവിച്ചിരുന്നു.
എന്നാൽ തമിഴ്നാട്ടിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണല്ലോ ലഭിക്കുന്നത് അവിടെയും ആരെങ്കിലും ഷെയ്നിനെതിരെ പ്രവർത്തിക്കുന്നുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
വാലി മോഹൻദാസ് സംവിധാനം ചെയ്ത ഷെയ്ൻനിഗത്തിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ് മദ്രാസ്കാരൻ.
കലയരസൻ,നിഹാരിക കൊനിഡേല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോശം തിരക്കഥ ഈ ചിത്രത്തെ ബാധിക്കുന്നുവെന്ന് വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: