പത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കും.ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ടതോടെയാണ് അന്വേഷണമേല്‍നോട്ടം ഡിഐജിക്ക് കൈമാറിയത്.
പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക.ഇതുവരെ 14 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 26 പേരാണ് അറസ്റ്റിലായത്.
ഇന്ന് ആറ് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച അറസ്റ്റിലായവരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുണ്ട്.
പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് നിരവധി പേരാണ് അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്.പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചവരുമുണ്ട്. സ്മാര്‍ട് ഫോണ്‍ ഉപയോഗം അറിയാത്ത പിതാവിന്റെ മൊബൈല്‍ ഫോണിലായിരുന്നു പെണ്‍കുട്ടിയും പ്രതികളുമായി ആശയ വിനിമയം നടത്തിയിരുന്നത്. പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും നഗ്‌ന ദൃശ്യങ്ങളും ചേര്‍ത്ത് വ്യാപക പ്രചരണം നടന്നതും പൊലീസ് കണ്ടെത്തി.
പെണ്‍കുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവര്‍മാര്‍, അവര്‍ക്ക് കൂട്ടു നിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. 62 പേര്‍ക്കെതിരായ മൊഴിയാണ് പെണ്‍കുട്ടി നല്‍കിയത്. ഫോണിലെയും ഡയറിക്കുറിപ്പിലെയും വിവരങ്ങളില്‍ നിന്നാണ് ഇതുവരെയുളള അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക