Thiruvananthapuram

തിരുവനന്തപുരത്ത് ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ

Published by

തിരുവനന്തപുരം: നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ  കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ മുറിയിൽ മരിച്ച നിലയിലും കുമാറിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊ‍‍‍ഡക്ഷൻ അസിസ്റ്റന്റാണ് മരിച്ച സി കുമാർ. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലോഡ്ജ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by