Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎഎസ് തലപ്പത്തെ ചേരിപ്പോര് ശക്തിപ്രാപിക്കുന്നു; ബി. അശോക് നിയമനടപടിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 09:54 am IST
in Kerala

തിരുവനന്തപുരം: കര്‍ശന നടപടി സ്വീകരിച്ചിട്ടും ഐഎഎസ് തലപ്പത്തെ പോരിന് ശമനമുണ്ടാകാത്തത് സര്‍ക്കാരിന് തലവേദനയാകുന്നു. തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി മാറ്റിയതിനെതിരെ ബി. അശോക് ഐഎഎസ് നിയമനടപടിക്ക് ഒരുങ്ങുന്നതായും റിപ്പോര്‍ട്ട്.

കൃഷിവകുപ്പ് സെക്രട്ടറി എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയതിനു പിന്നാലെ കൃഷി വകുപ്പില്‍ നിന്ന് ബി. അശോകിനെയും മാറ്റിയെങ്കിലും ഐഎഎസുകാര്‍ക്കിടയിലെ ചേരിപ്പോര് രൂക്ഷമാകുന്നു. ബി. അശോക് ചികിത്സാ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ചുമതല ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ശ്രമമാരംഭിച്ചു. ഇതുവരെ തദ്ദേശ ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരിക്കുകയോ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിക്കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയാണ് ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ടതെങ്കിലും അശോകിന്റെ സമ്മതം വാങ്ങുകയോ വകുപ്പിനെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് നിയമ നടപടിയിലേക്ക് കടക്കാന്‍ ബി. അശോകിനെ പ്രേരിപ്പിക്കുന്നത്. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റിനെ സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റുകയാണ് സര്‍ക്കാര്‍ നീക്കത്തിന്റെ ലക്ഷ്യമെന്നതിനാല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി വ്യാപകമാണ്.

വകുപ്പു സെക്രട്ടറിമാരുടെ പല യോഗങ്ങളിലും സര്‍ക്കാര്‍ തീരുമാനങ്ങളുടെ സാങ്കേതികവും നിയമപരവുമായ തടസങ്ങള്‍ അശോക് ചൂണ്ടിക്കാട്ടിയതും പ്രശ്‌നമായി എന്നാണ് റിപ്പോര്‍ട്ട്. വയനാട് പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ അശോക് എതിര്‍ത്തിരുന്നു. പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ് നിര്‍മാണക്കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു ടെന്‍ഡറില്ലാതെ നല്കിയതും ചോദ്യം ചെയ്യപ്പെട്ടു.

ഇതോടെയാണ് അശോകിനെ സെക്രട്ടേറിയറ്റിന് പുറത്തേക്ക് മാറ്റുന്നത്. കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കൃഷിവകുപ്പില്‍ നിന്ന് ബി. അശോകിനെയും മാറ്റിയതോടെ മന്ത്രി പി. പ്രസാദും വെട്ടിലായി. സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു പക്ഷത്തും സര്‍ക്കാരിന്റെ ചില തീരുമാനങ്ങളെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ മറുപക്ഷത്തുമായി.

ബി. അശോകിനെ കൃഷിവകുപ്പില്‍ നിന്നു മാറ്റിയകാര്യം വകുപ്പുമന്ത്രി അറിയുന്നത് വിഷയം മന്ത്രിസഭയില്‍ എത്തിയപ്പോഴാണ്. ഇതോടെ കൃഷി മന്ത്രി പി. പ്രസാദും അതൃപ്തനാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയാണ്. ഈ അധികാരമുപയോഗിച്ചാണ് അശോകിനെ മാറ്റുന്നത്. അശോകിനു പകരം ആരെ കൃഷിവകുപ്പിലേക്കു നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍. പ്രശാന്തിനു ബി. അശോകിന്റെ പിന്തുണയുണ്ടെന്ന ധാരണയിലാണ് വകുപ്പില്‍ നിന്നുള്ള മാറ്റമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം.
ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അശോക്. കമ്മിഷന്‍ അധ്യക്ഷനാകുന്നതോടെ ഈ പദവി ഒഴിയണമെന്ന ആവശ്യം ഐഎഎസിലെ എതിര്‍ലോബി ശക്തമാക്കും. ഇതിന് വേണ്ടി കൂടിയാണ് മാറ്റമെന്നാണ് സൂചന. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റായി ഇടതു സര്‍ക്കാരിന്റെ അതിവിശ്വസ്തനായ ഒരാളെ എത്തിക്കാനാണ് നീക്കം.

Tags: legal actionIAS officersB. Ashok
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജി. സ്ഥാണുമാലയന്‍, വി.ആര്‍. രാജശേഖരന്‍, അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

Kerala

ശബരിമല സ്വർണപ്പാളി കടത്തിൽ എഡിജിപി എ.ശ്രീജിത്തിനും ബന്ധമെന്ന് പരാമർശം; കെ.എം ഷാജഹാനെതിരെ കേസെടുത്ത് പോലീസ്

Kerala

സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്തു; വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്

Kerala

സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി: ബി അശോകിനെ മാറ്റിയ നടപടി സ്‌റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

Kerala

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി; അവധിയില്‍ പ്രവേശിച്ച് ബി അശോക്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.