ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് രജതജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
പുഷ്പ വിഹാര്‍ രാധാകൃഷ്ണന്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ ബാലഗോകുലത്തിലൂടെ വളര്‍ന്നുവന്ന 25 യുവപ്രതിഭകള്‍ ചേര്‍ന്ന് വിളക്ക് തെളിയിക്കും. മനോജ് തിവാരി എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും. ആര്‍എസ്എസ് ദല്‍ഹി പ്രാന്തസഹകാര്യവാഹ് ഉത്തംകുമാര്‍, ഡോ. ടി.പി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ബാലഗോകുലാംഗങ്ങളുടെ വിവിധ കലാസാംസ്‌കാരിക പരിപാടികളും സമ്മാനദാനവും മാജിക്ഷോയും ഉണ്ടാകും. ബാലഗോകുലം ദല്‍ഹി – എന്‍സിആറില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്ക് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രക്ഷാധികാരിയും എം.ആര്‍. വിജയന്‍ സംയോജകനായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക