കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും.
ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും (സി.എ.ബി.ഐ) ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയും(സി.എ.ബി.കെ)യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. അഞ്ച് ഗ്രൂപ്പുകളിലായി 19 ടീമുകളാണ് പങ്കെടുക്കുന്നത്. ജനുവരി 18ന് തൃപ്പൂണിത്തുറയിലെ പാലസ് ഓവലില്‍ നടക്കുന്ന ഫൈനലോടെ ടൂര്‍ണമെന്റ് സമാപിക്കും. ആകെ 34 മത്സരങ്ങളാണുള്ളത്.
ഇന്നത്തെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും. നാളെ ആരംഭിക്കുന്ന മത്സരങ്ങളില്‍ ആലുവ ബ്ലൈന്‍ഡ് സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് കേരളം ആദ്യ അങ്കത്തിനിറങ്ങും. ഉത്തര്‍പ്രദേശുമായാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: