ആലപ്പുഴ :ആലപ്പുഴയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ എത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.വോട്ടു ചോര്‍ച്ചയുണ്ടായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ പ്രത്യേകം യോഗങ്ങള്‍ ചേരാന്‍ തീരുമാനമായി . സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലാകും യോഗങ്ങള്‍ ചേരുക.
ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ് എന്‍ ഡിപിയും മറ്റു സമുദായ സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അകന്ന ജനവിഭാഗങ്ങള്‍, സംഘടനകള്‍ എന്നിവരുമായി നിരന്തര ബന്ധം ആവശ്യമാണ്. അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണം.
വോട്ടു നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്തി തിരുത്തണം. ന്യൂനപക്ഷങ്ങള്‍, യുവാക്കള്‍ എന്നിവരുടെ ഇടയിലുള്ള പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: