കോട്ടയം: വൈദികനെ പെണ്‍കെണിയില്‍ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശികളായ നേഹ, സാരഥി എന്നിവരാണ് പിടിയിലായത്.
വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയാണ് ഇരുവരും വൈദികനെ ഭീഷണിപ്പെടുത്തിയത്. 2023 ഏപ്രില്‍ മുതല്‍ പലതവണകളായാണ് വൈദികനില്‍ നിന്ന് പണം തട്ടിയത്. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ നില്‍ക്കളളിയില്ലാതെയാണ് വൈദികന്‍ പൊലീസില്‍ പരാതി നല്കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ചാണ് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇടയ്‌ക്കിടെയുള്ള വീഡിയോ കോളുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: