റായ്ബറേലി ; ഹിന്ദുമതം സ്വീകരിക്കുന്നത് തടയാൻ പണം വാഗ്ദാനം ചെയ്ത രണ്ട് പേർ അറസ്റ്റിൽ . ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ക്രിസ്ത്യൻ പ്രാസംഗികരായ മിസോറാം സ്വദേശി ലാൽജെദാങ് , ലഖ്‌നൗ സ്വദേശി വൻലാൽഹുമ ( എന്നിവരാണ് പിടിയിലായത്.
ഹിന്ദുവായിരുന്ന നാൻഹു സിംഗിനെ പണം നൽകി വശത്താക്കി ഇവർ നേരത്തെ മതം മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ നാൻഹു സിംഗ് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ അതിനിടെ, ലാൽജെദാങും, വൻലാൽഹുമയും ചേർന്ന് ഹിന്ദുമതത്തിലേക്ക് പുനഃപരിവർത്തനം ചെയ്യുന്നത് തടയാൻ നാൻഹു സിംഗിന് പണം വാഗ്ദാനം ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കണമെന്നും പകരം കൂടുതൽ പണം നൽകാമെന്നും ഇവർ നൻഹുവിനോട് പറഞ്ഞു.
എന്നാൽ നാൻഹു വിവരം ഹർച്ചൻപൂർ പോലീസിൽ അറിയിക്കുകയായിരുന്നു . തുടർന്നായിരുന്നു അറസ്റ്റ് .
പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് തന്നെ ആദ്യം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതെന്ന് നാൻഹു വെളിപ്പെടുത്തി. “ഹിന്ദുമതത്തേക്കാൾ മികച്ച ഒരു മതവുമില്ല. ഞാൻ ഒരു തെറ്റ് ചെയ്തു, പക്ഷേ ഇപ്പോൾ ഞാൻ എന്റെ മതത്തിലേക്ക് മടങ്ങി. ‘- നാൻഹു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: