ലഖ്നൗ : ഉത്തര്‍പ്രദേശില്‍ മഹാകുംഭമേള നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച മുസ്ലിം യുവാവ് ഒടുവില്‍ യോഗി ആദിത്യനാഥിനോട് മാപ്പിരുന്നു. മാപ്പിരന്നുകൊണ്ടുള്ള വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
മജാന്‍ റാസ എന്ന യുവാവാണ് യാതൊരു കാരണവശാലും മഹാകുംഭമേള നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നത്. പിന്തുണയ്‌ക്ക് യോഗിയ്‌ക്കൊപ്പം എത്ര പേരുണ്ടെങ്കിലും മഹാകുംഭമേള നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മജാന്‍ റാസയുടെ വെല്ലുവിളി.
മജാന്‍ റാസ എന്ന യുവാവ് മാപ്പിരക്കുന്നതിന്റെ വീഡിയോ:
സമൂഹമാധ്യമത്തിലൂടെ പരസ്യമായി വെല്ലുവിളി ഉയര്‍ത്തിയ മജാന്‍ റാസയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. നേരത്തെ യോഗി ആദിത്യനാഥിന്റെ തലവെട്ടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബറേലി പൊലീസ് മജാന്‍ റാസയെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇയാള്‍ കരച്ചിലിലേക്കും മാപ്പപേക്ഷയിലേക്കും മാറിയത്.
ഇനി മുതല്‍ താന്‍ സമൂഹമാധ്യമങ്ങളില്‍ യാതൊന്നും പോസ്റ്റ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച യുവാവ് ചെയ്ത കുറ്റത്തിന് മാപ്പിരക്കുകയാണിപ്പോള്‍. ഇതോടെ യുവാവിനെതിരായ നടപടി വേണ്ടെന്ന് വെച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍.
മഹാകുംഭമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലാണ് യുപി. തീര്‍ത്ഥാടകര്‍ക്ക് താമസത്തിനുള്ള ടെന്‍റുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. ജനവരി 13 മുതല്‍ ഫെബ്രവരി 26 വരെയാണ് മഹാകുംഭമേള. 12 വര്‍ഷത്തില്‍ ഒരിയ്‌ക്കലാണ് ഈ കുംഭമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക