കൊച്ചി: അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിവാക്കി. ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണം നടത്തും.
ആര്‍ച്ച് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചത്. മാര്‍പാപ്പയാണ് പാംപ്ലാനിയെ നിയമിച്ചത്.
അതേസമയം, അങ്കമാലി അതിരൂപതയില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സംഘര്‍ഷം രൂക്ഷമായി്. കുര്‍ബാന തര്‍ക്കത്തില്‍ സിനഡ് തീരുമാനത്തിനെതിരെ നിലകൊള്ളുന്ന വിഭാഗവും പൊലീസും തമ്മില്‍ പല തവണ ഏറ്റുമുട്ടി. വൈദികരെ ബിഷപ്പ് ഹൗസിനുളളില്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ചതോടെ ഗേറ്റിന്റെ ഒരു ഭാഗം തകര്‍ന്നു.സമരം ചെയ്ത വൈദികര്‍ക്കെതിരെ സിനഡ് നിര്‍ദ്ദേശപ്രകാരം അച്ചടക്ക നടപടി എടുത്തു. ആറ് വൈദികരെ സസ്‌പെന്‍ഡ് ചെയ്തു. ഇരുപത്തിയൊന്ന് വൈദികര്‍ക്കെതിരെ കേസെടുത്തു.
അതേസമയം, പ്രതിഷേധിക്കുന്ന മുഴുവന്‍ വൈദികരും അറസ്റ്റ് വരിക്കാനുള്ള നീക്കത്തിലാണെന്ന് വിമത വിഭാഗം പറഞ്ഞു. അങ്ങനെയെങ്കില്‍ നാളെ പള്ളികളില്‍ കുര്‍ബാനയടക്കം നടക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്നും പ്രശ്‌നം പരിഹരിക്കാന്‍ സിനഡ് ഇടപെടുന്നില്ലെന്നും വിമതര്‍ ആരോപിച്ചു.
അതിനിടെ, അങ്കമാലി അതിരൂപതയിലെ മേജര്‍ അര്‍ച്ച് ബിഷപ്പിന്റെ വികാരിയായി മാര്‍ പാംപ്ലാനിയുടെ നിയമനം എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം സ്വാഗതം ചെയ്തു. നിറഞ്ഞ സ്‌നേഹത്തോടെ പാപ്ലാനിയെ സ്വാഗതം ചെയ്യുന്നുവെന്ന് അല്മായ മുന്നേറ്റം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക