തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സിപിഐ പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസെടുത്തു. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി അംഗം വിഷ്ണു ബാബുവാണ് കേസില്‍ കുടുങ്ങിയത്.
കഴിഞ്ഞ സെപതംബറില്‍ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.വിഷ്ണുവിന്റെ സുഹൃത്തിന്റെ മകളെയാണ് ദുരുദ്ദേശപരമായി സ്പര്‍ശിച്ചത്.
കേസെടുത്തതിനെ തുടര്‍ന്ന് വിഷ്ണു ഒളിവില്‍ പോയതായാണ് വിവരം. കേസിന്റെ പശ്ചാത്തലത്തില്‍ സി പി ഐ ഇയാളെ പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക