Marukara

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Published by

കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ.) മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ‘പയനിയര്‍’ പുരസ്‌കാരം ‘ജന്മഭൂമി’ ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ ഏറ്റുവാങ്ങി.

ആര്‍. ശ്രീകണ്ഠന്‍ നായര്‍(ഫ്‌ലവേഴ്‌സ് ടിവി) സി. എല്‍. തോമസ് (കേരള മീഡിയ അക്കാദമി), പേഴ്‌സി ജോസഫ് (ഏഷ്യാനെറ്റ്), എന്‍.പി. ചന്ദ്രശേഖരന്‍ (കൈരളി ടിവി),  ആര്‍.എസ്. ബാബു (കേരള മീഡിയ അക്കാദമി), ഡോ. ജോര്‍ജ് മരങ്ങോളി (പ്രഭാതം),രഞ്ജിത് രാമചന്ദ്രന്‍ (ന്യൂസ് 18), ടോം കുര്യാക്കോസ് (ന്യൂസ് 18), സിന്ധുകുമാര്‍ (മനോരമ ന്യൂസ്), ലിബിന്‍ ബാഹുലേയന്‍ (ഏഷ്യാനെറ്റ് ന്യൂസ്), സെര്‍ജോ വിജയരാജ് (ഏഷ്യാനെറ്റ്), ഷില്ലര്‍ സ്റ്റീഫന്‍ (മലയാള മനോരമ), അജി പുഷ്‌കര്‍ (റിപ്പോര്‍ട്ടര്‍ ടിവി), എന്‍.ആര്‍. സുധര്‍മദാസ് (കേരളകൗമുദി), അമൃത എ.യു. (മാതൃഭൂമി), ഗോകുല്‍ വേണുഗോപാല്‍ (ജനം ടിവി), ഫസ്ലു (എആര്‍എന്‍ ന്യൂസ്), ബി. അഭിജിത് (എസിവി), രാജേഷ് ആര്‍. നാഥ് (ഫ്‌ലവേഴ്‌സ് ടിവി) എന്നിവരും വിവിധ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. തിരുവന്തപുരം പ്രസ് ക്ലബ്ബിന് മികച്ച പ്രസ് ക്ലബ്ബിനുള്ള പുരസ്‌കാരവും നല്‍കി.

പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ഹൈബി ഈഡന്‍ എംപി, മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍, റോജി എം. ജോണ്‍, ടി. ജെ. വിനോദ്, കെ. എന്‍. ഉണ്ണികൃഷ്ണന്‍, കെ. ജെ. മാക്‌സി, മുന്‍ എം.പി. സെബാസ്റ്റ്യന്‍ പോള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ആര്‍. എസ്. ബാബു, ജോണി ലൂക്കോസ്, ഡി. പ്രമേഷ് കുമാര്‍, ഐ.പി.സി.എന്‍.എ. പ്രസിഡന്റ് സുനില്‍ െ്രെടസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം എന്നിവര്‍ സംസാരിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളായ വിശാഖ് ചെറിയാന്‍, അനില്‍കുമാര്‍ ആറന്മുള, ആശ മാത്യു, റോയ് മുളകുന്നം, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കാട്ട്, ഡോ. ബാബു സ്റ്റീഫന്‍, ബിജു കിഴക്കേക്കുറ്റ്, സൈമണ്‍ വാളാച്ചേരി, ജോസ് മണക്കുന്നേല്‍, പോള്‍ കറുകപ്പള്ളി, അനിയന്‍ ജോര്‍ജ്, ഷാജി രാമപുരം, ബിജു മുണ്ടക്കല്‍, ഫിലിപ്പോസ് ഫിലിപ്, സിജില്‍ പാലക്കലോടി, മധു കൊട്ടാരക്കര, സാജന്‍ വര്‍ഗീസ്, മിനി സാജന്‍, വര്‍ക്കി എബ്രഹാം, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്, ജോയ് നേടിയകാലയില്‍, ഫാ. സിജോ, റാണി തോമസ്, നോഹ ജോര്‍ജ്, ജോണ്‍ പി. ജോണ്‍, ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, സജിമോന്‍ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോര്‍ജ്, ജോണ്‍സന്‍ ജോര്‍ജ്, വിജി എബ്രഹാം, ജിജു കുളങ്ങര എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts