ന്യൂഡൽഹി ; താനൊരു വിഐപിയല്ല, സാധാരണക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . താൻ ഒരിക്കലും കംഫർട്ട് സോണിൽ പോയിട്ടില്ലെന്നും റിസ്ക് എടുക്കാനുള്ള കഴിവ് ഇതുവരെ പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.പോഡ്കാസ്റ്റ് പുറത്തുവിടുന്നതിന് മുൻപ്, രണ്ടു മിനിറ്റുള്ള ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. പോഡ്കാസ്റ്റിൽനിന്നുള്ള പ്രധാന ഭാഗങ്ങൾ ട്രെയിലറിലുണ്ട്
2005-ൽ അമേരിക്ക തനിക്ക് വിസ നിഷേധിച്ചിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ, അമേരിക്കയിൽ പോകുന്നത് വലിയ കാര്യമായിരുന്നില്ല, ഞാൻ മുമ്പ് പോയിട്ടുണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ എനിക്ക് അപമാനം തോന്നി.
എന്നാൽ ഇന്ന് ഇന്ത്യയിലേക്കുള്ള വിസയ്‌ക്കായി ലോകം ക്യൂവിൽ നിൽക്കുന്നു.അതാണ് ഇന്നത്തെ ഇന്ത്യ . എന്റെ സൗകര്യത്തിനനുസരിച്ച് നിലപാട് മാറ്റുന്ന ആളല്ല ഞാൻ. ഒരു പ്രത്യയശാസ്ത്രത്തിൽ മാത്രം വിശ്വസിച്ചാണ് ഞാൻ വളർന്നത്. എന്റെ പ്രത്യയശാസ്ത്രം കുറച്ച് വാക്കുകളിൽ വിശദീകരിക്കണമെങ്കിൽ, ‘രാജ്യം ആദ്യം’ എന്ന് ഞാൻ പറയും. ‘നേഷൻ ഫസ്റ്റ്’ എന്ന ടാഗ്ലൈനുമായി യോജിക്കുന്നതെന്തും എന്റെ പ്രത്യയശാസ്ത്രമാണ്.
ഞാൻ എന്നെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, തന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരാൾക്ക് അപാരമായ അപകടസാധ്യതയുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലും നമ്മൾ നിഷ്പക്ഷരല്ലെന്ന് ലോകത്തോട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഞാൻ സമാധാനത്തിന്റെ പക്ഷക്കാരനാണ്, അതിനായി എന്ത് ശ്രമങ്ങൾ നടത്തിയാലും പിന്തുണയ്‌ക്കും. റഷ്യയോടും ഉക്രെയ്നിനോടും ഇറാനോടും പലസ്തീനോടും ഇസ്രയേലിനോടും ഞാനിത് പറയുന്നു. ഞാൻ പറയുന്നത് ശരിയാണെന്നുള്ളതിനാൽ അവർ എന്നെ വിശ്വസിക്കുന്നു‘ – മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: