India

തിരുപ്പതിയ്‌ക്കടുത്തുള്ള ആന്ധ്രയിലെ താരിഗൊണ്ട ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത് സ്വര്‍ണ്ണക്കിരീടം

ആന്ധ്രയിലെ തിരുപ്പതിയ്ക്കടുത്തുള്ള താരിഗൊണ്ട ക്ഷേത്രത്തിന് സംഭാവനയായി ഭക്തരില്‍ നിന്നും ലഭിച്ചത് സ്വര്‍ണ്ണക്കിരീടം. ആന്ധ്രയിലെ തിരുപ്പതിയില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരെ അന്നമയ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന താരിഗൊണ്ട ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിനാണ് സ്വര്‍ണ്ണക്കിരീടം വഴിപാടായി ലഭിച്ചത്.

Published by

കര്‍നൂല്‍: ആന്ധ്രയിലെ തിരുപ്പതിയ്‌ക്കടുത്തുള്ള താരിഗൊണ്ട ക്ഷേത്രത്തിന് സംഭാവനയായി ഭക്തരില്‍ നിന്നും ലഭിച്ചത് സ്വര്‍ണ്ണക്കിരീടം. ആന്ധ്രയിലെ തിരുപ്പതിയില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരെ അന്നമയ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന താരിഗൊണ്ട ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിനാണ് സ്വര്‍ണ്ണക്കിരീടം വഴിപാടായി ലഭിച്ചത്.

27 ലക്ഷമാണ് ഈ സ്വര്‍ണ്ണക്കിരീടത്തിന്റെ വില. 340.930 ഗ്രാമിലാണ് ഈ കിരീടം നിര്‍മ്മിച്ചിരിക്കുന്നത്. ചെന്നൈ സ്വദേശിനി വസന്തലക്ഷ്മിയും മകള്‍ മാധവിയും മരുമകന്‍ മനോഹറും ചേര്‍ന്നാണ് സ്വര്‍ണ്ണക്കിരീടം വഴിപാടായി നല്‍കിയത്.

ആരാണ് ലക്ഷ്മി നരസിംഹ?
വിഷ്ണുവിന്റെ നാലമത്തെ അവതാരമായ നരസിംഹവും ഐശ്വരത്തിന്റെയും ധനത്തിന്റെയും ദേവതയായ ലക്ഷ്മിയും ഒത്തുചേരുന്ന വിഗ്രഹമാണ് താരിഗൊണ്ട ലക്ഷ്മി നരസിംഹക്ഷേത്രത്തിലെ പ്രതിഷ്ഠ. ഹിരണ്യകശിപു എന്ന ഭൂതത്തെ വധിക്കാന്‍ വിഷ്ണു എടുത്ത അവതാരരൂപമാണ് പാതി മനുഷ്യന്റെയും പാതി സിംഹത്തിന്റെയും രൂപമെടുത്ത നരസിംഹാവതാരം. സന്യാസി കശ്യപനും ഭാര്യ ദിതിയ്‌ക്കും ഉണ്ടായ രണ്ട് മക്കളാണ് ഹിരണ്യകശിപുവും ഹിരണ്യാക്ഷനും. ഇവര്‍ നാശവും കുഴപ്പവും സൃഷ്ടിച്ച് മനുഷ്യരെയും ദേവന്മാരെയും ഒരുപോലെ ഉപദ്രവിച്ചു. ഈ സഹോദരങ്ങളുടെ സംഹാരതാണ്ഡവം അവസാനിപ്പിക്കാന്‍ ഒരു വഴികാട്ടണമെന്ന് ദേവന്മാര്‍ വിഷ്ണുഭഗവാനോട് അപേക്ഷിച്ചു. ഇതനുസരിച്ചാണ് വിഷ്ണുഭഗവാന്‍ ഹിരണ്യകശിപുവിനെ വധിക്കാന്‍ നരസിംഹാവതാരരൂപം അണിഞ്ഞെത്തുന്നത്. ഹിരണ്യകശിപുവിനെ വധിച്ച നരസിംഹത്തിന് കോപം അടങ്ങിയില്ല. ദേവകള്‍ എത്രകണ്ട് പ്രശംസിച്ചിട്ടും പാടിപ്പുകഴ്‌ത്തിയിട്ടും നരസിംഹത്തിന്റെ കോപം അടങ്ങിയില്ല.  അച്ഛന്‍ ഹിരണ്യകശിപുവിനെ നരസിംഹം വധിച്ചത് കണ്ട് പ്രഹ്ളാദനും വല്ലാതെ അമ്പരന്നുപോയി. ഇതോടെ നരസിംഹത്തെ സമാധാനപ്പെടുത്താന്‍ ദേവകള്‍ ലക്ഷ്മീദേവിയെ സമീപിച്ചു. ഇതോടെ ലക്ഷ്മി വന്ന് നരസിംഹത്തെ സാന്ത്വനിപ്പിച്ചു. അങ്ങിനെ ലക്ഷ്മിയും നരസിംഹവും ചേര്‍ന്നാണ് ലക്ഷ്മി നരസിംഹ വിഗ്രഹസങ്കല്‍പം ഉണ്ടായത്. ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മനശാന്തിയും സമാധാനവും പുലരും എന്നാണ് വിശ്വാസം.

തിരുപ്പതിയിലെ വെങ്കടേശ്വരക്ഷേത്രം ഭരിയ്‌ക്കുന്ന തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് (ടിടിഡി) കീഴിലാണ് താരിഗൊണ്ട ലക്ഷ്മി നരസിംഹ ക്ഷേത്രവും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക