India

വഖഫ് കൈവശപ്പെടുത്തിയ ഓരോ ഇഞ്ച് ഭൂമിയും തിരിച്ചുപിടിക്കും ; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

Published by

ലക്നൗ : വഖഫ് സ്വത്തുക്കളിന്മേൽ അന്വേഷണം നടത്താൻ ഒരുങ്ങി യോഗി സർക്കാർ . വഖഫ് സ്വത്തുക്കൾ എന്ന അവകാശം പറയുന്ന സ്വത്തുക്കളുടെ സർവേ നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1989 ഏപ്രിലിൽ പാസാക്കിയ ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ സ്വത്തുക്കളും അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട് . യോഗി ആദിത്യനാഥ് സർക്കാരിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായ ഷക്കീൽ അഹമ്മദ് ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ & സർവേ കമ്മീഷണർ, ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാർ, ഷിയ & സുന്നി വഖഫ് ബോർഡ് സിഇഒ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ വിഷയത്തിൽ കത്ത് എഴുതിയിട്ടുണ്ട്.

വഖഫ് എന്ന വ്യാജേന ഏറ്റെടുത്ത ഓരോ ഇഞ്ച് ഭൂമിയും ഉത്തർപ്രദേശ് സർക്കാർ തിരിച്ചുപിടിക്കുമെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു . അനധികൃതമായി കൈവശപ്പെടുത്തിയ വഖഫ് സ്വത്തുക്കൾ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കാൻ ഉപയോഗിക്കാനാണ് തീരുമാനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by