ന്യൂദൽഹി:കോവിഡ് നിയന്ത്രണ കാലത്തും ഗൾഫിൽ നിന്നു കേരളത്തിലേക്ക് പോപ്പുലർ ഫ്രണ്ട് ഫണ്ട് ഒഴുക്കിയതായി എൻ ഐ എ കണ്ടെത്തി.
ക്യാംപസ് ഫ്രണ്ട് ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ഷെൽ കമ്പനികൾ വഴി 100 കോടിയോളം രൂപ കേരളത്തിലേക്ക് എത്തിച്ചുവെന്നാണ് ഇഡി റിപ്പോർട്ടിൽ നിന്നു NIA ക്ക് ലഭിച്ച വിവരം.
റൗഫ് ഷെറീഫുമായി മാസ്ക് കച്ചവടം നടത്തിയെന്ന പേരിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയവരുടെ പട്ടിക NIAയുടെ കൈവശമുണ്ട്. പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡ് വേളയിൽ കേരളത്തിലുണ്ടായിരുന്ന ചിലരെ അന്നു തന്നെ കയ്യോടെ പൊക്കി. ഗൾഫിൽ നിന്നു മടങ്ങാതെ കഴിയുന്ന പതിനായിരത്തോളം പേരിൽ റൗഫുമായി ഇടപാടു നടത്തിയവർക്കെതിരെ യു. എ. പി.എ ചുമത്താൻ എളുപ്പമാണ്. ഇതിൽ ഏറ്റവുമാദ്യം പിടി കൂടേണ്ട എഴുനൂറോളം പേരുടെ ചുരുക്കപ്പട്ടിക എൻ ഐ എ തയാറാക്കി.
പട്ടികയിലെ ആദ്യ പേരുകാർ ഇവരാണ് :
നൗഫൽ, റമീസ്, മുഹമ്മദ് ഫാസിൽ ബഷീർ, മുനാവർ, ഷംനാദ്, ഷലീജ് തങ്ങൾ, സ്റ്റെഫി ഹനീഫ, അബ്ദുൽ ഗഫൂർ, റൗഫ് കിം , ഷീബ ഷെറീഫ്, നൗഫൽ വലിയ കുളം, നൗഫൽ ഷെറീഫ്, മുഹമ്മദ് ഷെഫീഖ് , ജവാദ് അബ്ദുൽ, ഷിബ്ലി പി.കെ, മസൂദ് ഖാൻ, മുഹമ്മദ് ഷിഹാസ് , ആഷിഖ് ഹുസൈൻ, ഹസീന, നൗഫൽ, ഇലിയാസ് തുടങ്ങിയവർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക