തിരുവനന്തപുരം: വിരമിച്ച ഓഫീസര്‍ ഉള്‍പ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. വിരമിച്ച ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി ഫൈന്‍ ഒടുക്കിയില്ലെങ്കില്‍ സ്വത്തുക്കളില്‍ സ്ഥാപിച്ച് ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മിഷണര്‍ ഡോ.എ. അബ്ദുല്‍ ഹക്കിം ഉത്തരവായി. തിരുവനന്തപുരം ജില്ലയില്‍ മുള്ളുവിള പോങ്ങില്‍ പി.സി.പ്രദീജയുടെ പരാതിയിലാണ് അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വിരമിച്ച മുന്‍ വിവരാധികാരിയെ ശിക്ഷിച്ചത്. കോഴിക്കോട് നൊച്ചാട് ഇമ്പിച്ച്യാലിയുടെ പരാതിയില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശിക്ഷിക്കപ്പെട്ടത്. ഇരുവരും ജനുവരി 20 നകം പിഴയടക്കണം. സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥര്‍ നിശ്ചിത സമയത്തിനകം പിഴ ഒടുക്കിയില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് പിടിക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക