Kerala

ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ഗാനത്തിന് ദേശീയ പുരസ്‌കാരം, അഞ്ച് സംസ്ഥാന പുരസ്‌കാരം

Published by

രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രന്‍ ജനിച്ചത്. കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. 1973 മെയ് മാസത്തില്‍ തൃശൂര്‍ സ്വദേശിയായ ലളിതയെ വിവാഹം കഴിച്ചു. ലക്ഷ്മി ദിനനാഥ് എന്നിവര്‍ മക്കള്‍. ദിനനാഥ് ഏതാനും സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1986-ല്‍ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സര്‍വ്വ ശരണ്യവിഭോ എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. 5 തവണ സംസ്ഥാന പുരസ്‌കാരം നേടി. 2021 ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു.1994-ല്‍ മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1997-ല്‍ തമിഴ്‌നാട് കലൈ മാമണി പുരസ്‌കാരം നല്‍കി ആദരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by