കോട്ടയം: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍. എം വിജയന്റെ മരണത്തിന് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം കേസെടുത്തില്‍ ദുരൂഹതയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കേസ് കോണ്‍ഗ്രസ് രാഷ്ടീയമായി നേരിടും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ അടക്കം പ്രതിയാക്കി കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്‌ദേഹം. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കാരണം നോക്കുകയാണ് പൊലീസെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടി അന്വേഷണ സമിതി ഉടന്‍ റിപ്പോര്‍ട്ട് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുത് അന്വേഷണമൊന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തിരുവഞ്ചൂരിന്‌റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ അന്വേഷണ സമിതി വിജയന്‌റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക