കൊച്ചി: റോഡ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളോട് ഫെബ്രുവരി 10ന് നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം.
വഞ്ചിയൂര്‍, സെക്രട്ടേറിയറ്റ്, കൊച്ചി എന്നിവിടങ്ങളില്‍ നടപ്പാതയില്‍ സ്റ്റേജ് കെട്ടിയതുള്‍പ്പെടെയുള്ള വിഷയങ്ങളിലെ കോടതിയലക്ഷ്യ കേസുകളിലാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരുടെ നിര്‍ദേശം.
സി.പി.എം നേതാക്കളായ എം.വി. ഗോവിന്ദന്‍,എം. വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ്, വി.കെ. പ്രശാന്ത്, സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, ജയചന്ദ്രന്‍ കല്ലിങ്കല്‍ (ജോ. കൗണ്‍സില്‍), കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ്, ഡൊമിനിക് പ്രസന്റേഷന്‍, പൊലീസ് ഉദ്യോഗസ്ഥരായ ജി. സ്പര്‍ജന്‍കുമാര്‍, പുട്ട വിമാലാദിത്യ, കിരണ്‍ നാരായണന്‍, ഡി. ഗിരിലാല്‍, അനീഷ് ജോയ്, പ്രജീഷ് ശശി. എന്നിവരാണ് ഹാജരാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക