ന്യൂദെൽഹി:പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്കിടയിലെ ശംഭു,ഖനൗരി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരിലൊരാൾ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ തരൻതരൺ ജില്ലയിലെ പഹുവിന്ദ് സ്വദേശിയായ 55 കാരനാണ് ആത്മഹത്യ ശ്രമത്തെ തുടർന്ന് പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ ഡിസംബർ 18 ന് മറ്റൊരു കർഷകനും ഇതുപോലെ ആത്മഹത്യ ചെയ്തിരുന്നു.
മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദെൽഹിയിലേക്ക് കർഷകർ നടത്തിയ മാർച്ച് ഫെബ്രുവരി 13 മുതൽ പഞ്ചാബിനും ഹരിയാനയ്‌ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തിയിൽ ഹരിയാന സർക്കാർ തടഞ്ഞതിനെ തുടർന്ന് കർഷകർ അവിടെ പ്രതിഷേധം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: