കൊച്ചി: മഹീന്ദ്ര തങ്ങളുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ് ഇവികളുടെ ടോപ്പ്-എന്‍ഡ് (പായ്‌ക്ക് ത്രീ) വേരിയന്‍റുകളായ ബിഇ 6, എക്സ്ഇവി 9ഇ എന്നിവയുടെ വില പ്രഖ്യാപിച്ചു. പൂനെയില്‍ നടന്ന അണ്‍ലിമിറ്റ് ഇന്ത്യ-ടെക് ഡേയിലായിരുന്നു നിര്‍ണായക പ്രഖ്യാപനം. 2024 നവംബറിലായിരുന്നു ഈ രണ്ട് മോഡലുകളുടെയും അവതരണം.
ബിഇ 6 വേരിയന്‍റിന് 26.9 ലക്ഷം രൂപയും, എക്സ്ഇവി 9ഇ വേരിയന്‍റിന് 30.5 ലക്ഷം രൂപയുമാണ് വില. ഇരു വേരിയന്‍റുകളും യഥാക്രമം 39,224/മാസം, 45,450/മാസം എന്നിങ്ങനെ പ്രത്യേക ഇഎംഐ സ്കീമിലൂടെയും ലഭ്യമാവും. ഘട്ടം ഘട്ടമായുള്ള ടെസ്റ്റ് ഡ്രൈവുകള്‍ 2025 ജനുവരി 14 മുതല്‍ ആരംഭിക്കും. 2025 ഫെബ്രുവരി 14ന് ബുക്കിങുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 2025 മാര്‍ച്ച് ആദ്യം ഡെലിവറികള്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
മറ്റ് പായ്‌ക്കുകളുടെ വിശദാംശങ്ങളും ബുക്കിങുകളുടെ അടുത്ത ഘട്ടവും 2025 മാര്‍ച്ച് അവസാനത്തോടെ അപ്ഡേറ്റ് ചെയ്യും.
പ്രീമിയം സാങ്കേതികവിദ്യയെ ജനകീയമാക്കുന്നതിനുള്ള മഹീന്ദ്രയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പായ്‌ക്ക് ത്രീ വേരിയന്‍റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ആഡംബരത്തിന്റെയും അത്യാധുനിക ഫീച്ചറുകളുടെയും സമാനതകളില്ലാത്ത പ്രകടനത്തിന്റെയും സമ്മിശ്രണ മായിരിക്കും ഈ മോഡലുകള്‍. പായ്‌ക്ക് ത്രീ കൂടുതല്‍ ആളുകള്‍ക്ക് പ്രാപ്യമാക്കുന്നതിനായി ത്രീ ഫോര്‍ മി എന്ന പേരില്‍ ഫിനാന്‍സ് സ്കീമും മഹീന്ദ്ര അവതരപ്പിച്ചിട്ടുണ്ട്. ആറ് വര്‍ഷ കാലാവധിയോടെ പ്രതിമാസ ഇഎംഐയില്‍ പായ്‌ക്ക് ത്രീ വേരിയന്‍റുകള്‍ സ്വന്തമാക്കാന്‍ ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.
79 കിലോവാട്ട് ബാറ്ററി പായ്‌ക്കില്‍ 500 കിലോമീറ്ററിലധികം റിയല്‍വേള്‍ഡ് റേഞ്ചാണ് കമ്പനി പായ്‌ക്ക് ത്രീ വേരിയന്‍റിന് വാഗ്ദാനം ചെയ്യുന്നത്. വൈഡ് സിനിമാസ്കോപ്പ്, ഡിജിറ്റല്‍ കോക്ക്പിറ്റ്, ഓഗ്മെന്‍റഡ് റിയാലിറ്റി ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഇന്‍ഫിനിറ്റി റൂഫ്, സോണിക് സ്റ്റുഡിയോ എക്സ്പീരിയന്‍സ്, മള്‍ട്ടിഡ്രൈവ് മോഡ്സ്, അഞ്ച് റഡാറുകളും വിഷന്‍ സംവിധാനവുമുള്ള എഡിഎഎസ് ലെവല്‍ 2+, ഐ ഐഡന്‍റിറ്റി, 360 ഡിഗ്രി ക്യാമറ, ഓട്ടോപാര്‍ക്ക് എന്നിവയാണ് പായ്‌ക്ക് ത്രീയുടെ മറ്റു സവിശേഷതകള്‍.
ഉപഭോക്താക്കള്‍ ഹൈ എന്‍ഡ് ടെക്നോളജിയിലേക്ക് ശക്തമായ ചായ് വ് കാണിക്കുന്നതിനാല്‍ തങ്ങളുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്‍റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ ജോയിന്‍റ് മാനേജിങ് ഡയറക്ടറുമായ വീജയ് നക്ര പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രതിമാസം 500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക