ന്യൂദെൽഹി:മലയാളിയായ ജിഷ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയ്‌ക്ക് മുന്നിൽ കീഴടങ്ങി. റോസാപ്പൂക്കളും ഭരണഘടനയുടെ പകർപ്പുകളും നൽകിയാണ് മുഖ്യമന്ത്രി ഇവരെ സ്വീകരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള സുന്ദരി കുട്ലൂർ, ചിക്കമംഗളുരുവിൽ നിന്നുള്ള ലത, വനജാക്ഷി ബലെ ഹോളു, റായ്ച്ചൂരിൽ നിന്നുള്ള മരപ്പ അരോളി , കേരളത്തിലെ വയനാട്ടിൽ നിന്നുള്ള ജിഷ , തമിഴ്നാട് വെല്ലൂരിൽ നിന്നുള്ള കെ. വസന്ത് എന്നിവരാണ് കീഴടങ്ങിയത്.
ജനങൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം നിയമാനുസൃതവും ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട രീതിയിലും തുടരുമെന്ന് നക്സലൈറ്റുകളെ പ്രതിനിധീകരിച്ച് സംസാരിച്ച ലത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: