ന്യൂദെൽഹി:നരേഷ് ബല്യാൻ എംഎൽഎ സംഘടിത ക്രൈം സിൻഡിക്കേറ്റിന്റെ സഹായിയാണെന്ന് ദെൽഹി പൊലീസ് കോടതിയിൽ വ്യക്തമാക്കി. മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ബല്യാന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് ദെൽഹി പൊലീസ് പ്രത്യേക ജഡ്ജ് കാവേരി ബവ്ജയോട് ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും തുരുന്ന അന്വേഷണത്തെ തടസപ്പെടുത്താനും ബല്യാന് കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കൂട്ടുപ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. ബിസിനസുകാരിൽ നിന്നും പണം കൊള്ളയടിച്ചതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഉത്തംനഗറിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ എംഎൽഎയായിരുന്ന നരേഷ് ബല്യാനെ 2024 ഡിസംബർ 4 നാണ് അറസ്റ്റ് ചെയ്തത്. ജനുവരി 9 ന് ബല്യാന്റെ ജാമ്യാപേക്ഷയിൽ ജഡ്ജി വീണ്ടും വാദം കേൾക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: