വയനാട് :മകന് വിഷം നല്കി ഡിസിസി ട്രഷറര്‍ എന്‍ എം വിജയന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് എടുത്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യ കുറിപ്പിനോടൊപ്പം കുടുംബം പുറത്തുവിട്ട കത്തില്‍ പേരുളളവര്ക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുക.
എന്നാല്‍ ആര്‍ക്കൊക്കെ എതിരെ കുറ്റം ചുമത്തുമെന്നതില്‍ തീരുമാനമായിട്ടില്ല.കെപിസിസി അധ്യക്ഷനെ അഭിസംബോധന ചെയ്തുള്ള കത്തില്‍ ഐ സി ബാലകൃഷ്ണന്‍എംഎല്‍എ,ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്,കെ കെ ഗോപിനാഥന്,കെ എല്‍ പൗലോസ് തുടങ്ങിയവരുണ്ട്.
എന്നാല്‍ ആത്മഹത്യ കുറുപ്പില്‍ ആരുടെയും പേരുകള്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ല. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയമാകുമ്പോഴേക്കും ആര്‍ക്കൊക്കെ എതിരെ ആത്മഹത്യാപ്രേരണ കുറ്റം എന്നതില്‍ അന്തിമ തീരുമാനം ആകും എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: