ന്യൂദെൽഹി:രാജ്യതലസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് ബിജെപി പ്രവർത്തനം ശക്തമാക്കി. തലസ്ഥാനത്ത് നിർണ്ണായകമായ മറ്റു സംസ്ഥാനങ്ങളിലെ വോട്ടർമാരുടെയിടയിലെ പ്രവർത്തനം ശക്തമാക്കാൻ പ്രമുഖ നേതാക്കളുടെ യോഗം വിളിച്ചു. ദെൽഹിയിലെ വിവിധ മണ്ഡലങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് കേരളം, തമിൾ നാട്, ഗുജറാത്ത്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളത്. ഈ വോട്ടർമാരെ പരമാവധി ബിജെപിക്കനുകൂലമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാനായിരുന്നു കഴിഞ്ഞ ദിവസത്തെ യോഗം. പാർട്ടി ദേശീയ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചഗ്, കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, ജോർജജ് കുര്യൻ, എൽ.മുരുകൻ, മുൻ കേന്രമന്ത്രി വി.മുരളീധരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
വിവിധ ഭാഷക്കാരും സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായവരുടെ ഇടയിൽ കുടുംബ യോഗങ്ങളും പ്രവർത്തക കൺവെൻഷനുകളും സംഘടിപ്പിക്കും. ഈ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും വരും ദിവസങ്ങളിൽ ദെൽഹിയിലെത്തുകയും പ്രവർത്തനവും പ്രചരണവും കൂടുതൽ ശക്തമാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: