വയനാട്: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനുണ്ടായ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി സമിതി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടിഎന്‍ പ്രതാപന്‍, സണ്ണി ജോസഫ്, കെ ജയന്ത് എന്നിവരടങ്ങിയ നാലംഗ അന്വേഷണ സമിതി എന്‍എം വിജയന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അച്ഛന്‍ മരിച്ചിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിക്കാന്‍ പോലും തയ്യാറായില്ലെന്ന് വിജയന്‌റെ മകന്‍ വിജേഷ് പറഞ്ഞിരുന്നു. അച്ഛന്‌റെ വാക്കു വിശ്വസിച്ച് വി.ഡി സതീശനെ കാണാന്‍ പോയെങ്കിലും ഒരു നേതാവിന്‌റെ ഭാഷയിലല്ല അദ്‌ദേഹം സംസാരിച്ചതെന്നും വിജേഷ് കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി സമിതിയുടെ ഗൃഹസന്ദശനം. നേതാക്കളെ വിശ്വാസമുണ്ടെന്നും സാമ്പത്തിക ബാധ്യതയുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് കെപിസിസി സമിതി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: