ന്യൂദല്‍ഹി: ഇന്ത്യയില്‍ അഭയം തേടി എത്തിയ ഷേഖ് ഹസീനയുടെ വിസ കാലാവധി നീട്ടി ഇന്ത്യ. ഷേഖ് ഹസീനയെ വിട്ടുതണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്ക്കാരിന്റെ നേതാവ് മുഹമ്മദ് യൂനസ് ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യയുടെ ഈ നടപടി. ഷേഖ് ഹസീനയെ വിട്ടുതരാന്‍ കഴിയില്ലെന്ന പ്രഖ്യാപനം തന്നെയാണ് വിസ കാലാവധി നീട്ടുന്നതിലൂടെ ഇന്ത്യ നടത്തിയത്. മുഹമ്മദ് യൂനസിന്റെ വിരട്ടലുകള്‍ക്ക് മുന്‍പില്‍ ഇന്ത്യ പേടിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് മോദി സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ നല്‍കിയത്.
ഷേഖ് ഹസീനയുടെ പാസ്പോര്‍ട്ട് റദ്ദാക്കി ചൊവ്വാഴ്ച ബംഗ്ലാദേശ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് വിസ കാലാവധി നീട്ടിനല്‍കിയതിലൂടെ ഇന്ത്യ നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസ് (എപ് ആര്‍ ആര്‍ ഒ) ആണ് വിസാ കാലാവധി നീട്ടിയത്. ഇതോടെ ഷേഖ് ഹസീനയ്‌ക്ക് ഇന്ത്യയില്‍ താമസം തുടരാം.
ഷേഖ് ഹസീനയെ വിട്ടുനല്‍കിയില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതികാരനടപടി കൈക്കൊള്ളുമെന്ന് അവിടെ കലാപം നടത്തി ജമാ അത്തെ ഇസ്ലാമിയുടെ നേതാവ് കൂടിയായ മുഹമ്മദ് യൂനസ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭീഷണി വകവെയ്‌ക്കുന്നില്ലെന്നാണ് വിസ നീട്ടിനല്‍കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ പരോക്ഷമായി സൂചന നല്‍കിയിരിക്കുന്നത്.
ഷേഖ് ഹസീന ആഗസ്ത് അഞ്ച് മുതല്‍ ഇന്ത്യയില്‍ കഴിയുകയാണ്. ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം നടത്തിയ കലാപത്തെ തുടര്‍ന്നാണ് ഷേഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശ് വിട്ട് ഓടിപ്പോരേണ്ടി വന്നത്. ബംഗ്ലാദേശിന്റെ ഭരണം സൈന്യം പിടിച്ചെടുക്കുകയായിരുന്നു. ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ 16 വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക