ന്യൂദെൽഹി:ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമർശിച്ച് ശർമ്മിഷ്ഠ മുഖർജി. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ ചിതഭസ്മം ശേഖരിക്കുന്ന ചടങ്ങിന് കാത്തുനിൽക്കാതെ പുതുവത്സരം ആഘോഷിക്കാൻ വേണ്ടി വിയറ്റ്നാമിലേക്ക് പോയത് എന്തിനായിരുന്നു? മുൻ രാഷ്‌ട്രപതി പ്രബബ് കുമാർ മുഖർജിയുടെ മകളായ ശർമ്മിഷ്ഠ മുഖർജി ഇന്ത്യ ടുഡെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുൻപ്രധാനമന്ത്രിയുടെ വേർപാടിൽ രാഷ്‌ട്രം ദുഖിക്കുമ്പോൾ ഒരു കോൺഗ്രസ് നേതാവും ചിതാഭസ്മം ശേഖരിക്കുന്ന ചടങ്ങിനെത്തിയില്ല. അവർ ആരോപിച്ചു.” എന്റെ അച്ഛൻ മരിച്ചപ്പോൾ പാർട്ടി നേതാക്കൾ അനുശോചിച്ചു. പിന്നീട് ആരും വന്നില്ല. അത് കൊവിഡ് പാൻഡമിക് കാലമായിരുന്നുവെന്ന് ന്യായീകരിക്കാം. എന്നാൽ ഇപ്പോൾ കൊവിഡുമില്ല, ഒരു നിയന്ത്രണവുമില്ല. പിന്നെ എന്ത് കൊണ്ടാണ് ഒരു കോൺഗ്രസ് നേതാവും ഈ ചടങ്ങിന് എത്താതിരുന്നത്? ശർമ്മിഷ്ഠ മുഖർജി ചോദിച്ചു.
പ്രണബ് മുഖർജിയുടെ മരണശേഷം കോൺഗ്രസും രാഹുൽ ഗാന്ധിയും സ്വീകരിച്ച നടപടികളെ ശർമ്മിഷ്ഠ മുഖർജി രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസിനെ ന്യായീകരിച്ച സഹോദരൻ അഭിജിത് മുഖർജിയെയും ശർമ്മിഷ്ഠ പരിഹസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: