ഇടുക്കി : മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുളള ബാലന് മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ആണ് അപകടം സംഭവിച്ചത്.റൂമിലെ സ്ലൈഡിംഗ് ഗ്ലാസ് ജനാലയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ റിസോട്ട് ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: